HOME
DETAILS
MAL
തകര്‍ന്ന റോഡില്‍ ദുരിതയാത്ര; നടുവൊടിഞ്ഞ് ജനങ്ങള്‍
backup
September 22 2016 | 21:09 PM
പേരാമ്പ്ര: താനിക്കണ്ടി- പൈതോത്ത് - പേരാമ്പ്ര റോഡിന്റെ തകര്‍ച്ച കാരണം യാത്രക്കാരുടെ നടുവൊടിയുന്നു.
പി.ഡബ്ല്യു.ഡി ഏറ്റെടുത്ത റോഡിന്റെ പ്രവൃത്തി പേരാമ്പ്ര ഭാഗത്തു നിന്നു ആരംഭിച്ചെങ്കിലും മഴയെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തുകയായിരുന്നു.
പൈതോത്ത്, കേളന്‍മുക്ക് നിവാസികള്‍ ഇതുകാരണം പ്രയാസപ്പെടുകയാണ്. നിരന്തരമായ ജനങ്ങളുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഫണ്ട് വകയിരുത്തിയത്.
നേരത്തെ ഓട്ടോറിക്ഷകളും ജീപ്പുകളും ഈ റൂട്ടില്‍ സര്‍വിസ് നടത്താന്‍ തയാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."