HOME
DETAILS
MAL
മാനവമൈത്രി സംഗമം നാളെ
backup
September 22 2016 | 21:09 PM
കൊയിലാണ്ടി: കേരള നദ്വത്തുല് മുജാഹിദീന്‍ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന മാനവ മൈത്രി കാംപയിനിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ നാളെ വൈകിട്ട് നാലിനു മാനവമൈത്രി സംഗമം നടക്കുമെന്ന് കെ.എന്‍.എം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപള്ളി ഉദ്ഘാടനം ചെയ്യും. സ്നേഹഭവന പദ്ധതി കെ. ദാസന് എം.എല്‍.എയും അവാര്‍ഡ് ദാനം നഗരസഭ ചെയര്മാന് കെ. സത്യനും വിതരണം ചെയ്യും. വി.ടി മുരളി സ്നേഹസന്ദേശം നല്‍കും. പരിപാടിയില്‍ കെ.എന്‍.എം നേതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സ്വാമി സുന്ദരാനന്ദ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ടി.പി മൊയ്തു, എ. ബഷീര്‍, എന്‍. കുഞ്ഞബ്ദുല്ല മാസ്റ്റര്‍, എസ്.എ.പി തങ്ങള്‍, ഗഫൂര്‍ മാസ്റ്റര്‍, എ. അബ്ദു റഹ്മാന് മാസ്റ്റര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."