എടത്വ ജലോത്സവം ഇന്ന്
എടത്വ: ടൗണ്‍ ബോട്ട് ക്ലബ്ബ് ആഭിമുഖ്യത്തില്‍ എടത്വ ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയ ആന്റപ്പന്‍ അമ്പിയായം എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള എടത്വ ജലോത്സവം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിക്കടവില്‍ നടക്കും.
ജലോല്‍സവത്തിന് മുന്നോടിയായി ഇന്നലെ നടന്ന ഘോഷയാത്ര എടത്വ ടൗണിനെ നിറച്ചാര്‍ത്ത് അണിയിച്ചു. ടൗണില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എടത്വ ഗ്രാമ പഞ്ചായത്ത് ഏര്‍പെടുത്തിയ ആന്റപ്പന്‍ അമ്പിയായം മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി. ഉല്ലാസ് കുമാര്‍ ക്ലബ് പ്രസിഡന്റ് ബില്‍ബി മാത്യുവിന് കൈമാറി.
ചെയര്‍മാന്‍ സിനു രാധേയം, സെക്രട്ടറി സജീവ് എന്‍.ജെ., ജനറല്‍ കണ്‍വീനര്‍ ജയന്‍ ജോസഫ് പുന്നപ്ര, ട്രഷറാര്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, വൈസ് പ്രസിഡന്റ് ബിനോയി ഉലക്കപ്പാടി, കോര്‍ഡിനേറ്റര്‍ ബേബിച്ചന്‍ നാലില്‍, ബിനു ദാമോദരന്‍, തമ്പി കളപ്പുരയ്ക്കല്‍, ഷിബു തായങ്കരി, അജയന്‍ മങ്കോട്ട, അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഒരു തുഴ മുതല്‍ ഒന്‍പത് തുഴ വരെയുള്ള തടി, ഫൈബര്‍ ഉള്‍പെടെ വെപ്പ് ബി ഗ്രേഡ് വള്ളങ്ങളും കനോയിംഗ് കയാക്കിംഗ് വള്ളങ്ങളും ജല അഭ്യാസ പ്രകടനങ്ങളും അംഗപരിമിതരുടെ നേതൃത്വത്തില്‍ പ്രത്യേക മത്സരങ്ങളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് ജലമേള ഉദ്ഘാടനം നിര്‍വഹിക്കും. കിളിമാനൂര്‍ കൊട്ടാരം രാജകുടുംബാംഗം രാമവര്‍മ്മ തമ്പുരാന്‍ മുഖ്യ അഥിതിയായി മാസ്ഡ്രില്‍ സല്യൂട്ട് സ്വീകരിക്കും. എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു ഫ്‌ളാഗ് ഓഫ് ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് അംഗം മോന്‍സി സോണി ലോഗോ രചന സമ്മാനദാനവും പനയന്നൂര്‍കാവ് ക്ഷേത്രം മുഖ്യകാര്യദര്‍ശി ആനന്ദന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധികരിച്ച താരങ്ങളെ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂപ് പുഷ്പാകരന്‍, എടത്വ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി. ഉല്ലാസ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആദരിക്കും.
അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ഒളിമ്പ്യന്‍ സെബാസ്റ്റ്യന്‍ സേവ്യര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. എസ്. ശ്രീകുമാര്‍ എന്നിവര്‍ സമ്മാനദാനവും നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."