
അസീസിയ ചെയര്‍മാന്റെ വീടിന് നേരെയുള്ള ആക്രമണം; പ്രതിഷേധം ശക്തം
കൊല്ലം: മീയ്യണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ് ചെയര്‍മാന്റെ വീടിന് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ജില്ലയില്‍ പ്രതിഷേധം ശക്തം. വിവിധ സംഘടനകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ പ്രതിഷേധിച്ചു. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ അസീസിയ മെഡിക്കല്‍ കോളജ് ചെയര്മാന് അബ്ദുല്‍ അസീസ്(55), ഭാര്യ ഹഫ്സത്ത്(48), മിഥിലാജ്(30), ഹസന്(28) എന്നിവര്‍ക്ക് പരിുക്കേറ്റു. ഇതില്‍ മിഥിലാജിനെ ജില്ലാ ആശുപത്രിയിലും മറ്റുള്ളവര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസീസിയ മെഡിക്കല്‍ കോളജില്‍ ജീവനക്കാരുടെ ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സമരം സംഘടിപ്പിച്ചിരുന്നു. സമരം ഒത്തുതീര്‍പ്പാക്കത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. ഇന്നലെ രാത്രി അബ്ദുല്‍ അസീസും കുടുംബവും ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം ബീച്ച് റോഡിലുള്ള വീട്ടിലേക്ക് എത്തുമ്പോള്‍ നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടിന്റെ മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് വിലക്കിയ ശേഷം കുടുംബാംഗങ്ങള്‍ വീട്ടിലേക്ക് കയറി. അല്‍പ്പനേരത്തിന് ശേഷം നിരവധി ബൈക്കുകളിലായി 25ഓളം പേരടങ്ങുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ആക്രമണത്തില്‍ മിഥിലാജിന്റെ കൈ ഒടിഞ്ഞു. ഒരു വയസുള്ള കുഞ്ഞിനെ വരെ ഉപദ്രവിച്ചതായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു. ഗേറ്റും വീട്ടിലെ ഗൃഹോപകരണങ്ങളും തകര്‍ത്തു.
പൊലിസ് ഉദാസീനത
വെടിഞ്ഞ് നടപടി
സ്വീകരിക്കണം: സമസ്ത
കൊല്ലം: അസീസിയാ മെഡിക്കല്‍ കോളജ് ചെയര്മാന് എം അബ്ദുല്‍ അസീസിന്റെ വീട് ആക്രമിക്കുകയും അബ്ദുല്‍ അസീസിനെയും ഭാര്യയെയും രണ്ടു മക്കളെയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പൊലിസ് ഉദാസീനത വെടിഞ്ഞ് നടപടി സ്വീകരിക്കണമെന്ന് സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.
സമസ്ത ജില്ലാ പ്രസിഡന്റ് കുരീപ്പള്ളി ഷാജഹാന് ഫൈസി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് മഹമൂദ് മുസ്ലിയാര്, ജനറല്‍ സെക്രട്ടറി ഷരീഫ് കാഷിഫി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എസ് അഹമ്മദ് ഉഖൈല്‍, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജവാദ് ബാഖവി, ജനറല്‍ സെക്രട്ടറി ഇ.കെ മുഹമ്മദ് ഷഹീദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി റഹ്മാനി, ജനറല്‍ സെക്രട്ടറി സലീം ചടയമംഗലം, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല കുണ്ടറ പങ്കെടുത്തു.
മുസ്ലിം സംഘടനകള്‍ പ്രതിഷേധിച്ചു
കൊല്ലം: അസീസിയ്യാ മെഡിക്കല്‍കോളജ് ചെയര്‍മാനും കേരളാമുസ്ലിം ജമാഅത്ത് ഫെഡറേഷന് സിറ്റി കമ്മിറ്റി പ്രസിഡന്റും പൊതുകാര്യ പ്രസക്തനുമായ എം.അബ്ദുല്‍അസീസിന്റെ വീട്ടില്‍ കടന്നുകയറി അക്രമങ്ങള്‍ നടത്തുകയും ആക്ഷേപിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കയ്യേറ്റം ചെയ്യുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കിരാത പ്രവര്‍ത്തനങ്ങളില്‍ മുസ്ലിം സംഘടനാ നേതാക്കളുടെ അടിയന്തിരയോഗം ശക്തമായി പ്രതിഷേധിച്ചു.
പോലീസ് നിസ്സംഗതരാകാതെ കുറ്റവാളികളെ എത്രയുംവേഗം നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെയും കൊടിയേരി ബാലകൃഷ്ണനെയും നേരില്‍കണ്ട് പ്രതിഷേധമറിയിക്കുവാനും യോഗം തീരുമാനിച്ചു.
ജംഇയ്യത്തുല്‍ ഉലമാ സുവര്‍ണ്ണജൂബിലി ഹാളില്‍ കൂടിയ യോഗത്തില്‍ ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി അദ്ധ്യക്ഷതവഹിച്ചു. ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ:കെ.പി.മുഹമ്മദ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഫെഡറേഷന് സംസ്ഥാന വൈസ്പ്രസിഡന്റ് എം.എ.സമദ്, ലജ്നത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പാങ്ങോട് എ.ഖമറുദ്ദീന് മൗലവി, വിദ്യാഭ്യാസ ബോര്‍ഡ് ചെയര്മാന് എ.കെ ഉമര്‍ മൗലവി, ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ആസാദ് റഹീം, ജനറല്‍ സെക്രട്ടറി കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍, താലൂക്ക് പ്രസിഡന്റ് റ്റി.ഐ.നൂറുദ്ദീന്‍ വൈദ്യര്, സെക്രട്ടറി മേക്കോണ്‍ അബ്ദുല്‍അസീസ്, യുവജന ഫെഡറേഷന് സംസ്ഥാന വൈസ്പ്രസിഡന്റ് കാരാളി ഇ.കെ സുലൈമാന്‍ ദാരിമി, വിദ്യാര്‍ത്ഥി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പുലിപ്പാറ എസ്.അബ്ദുല്‍ ഹക്കീം മൗലവി എന്നിവര്‍ സംസാരിച്ചു.
നേതാക്കള്‍ സന്ദര്‍ശിച്ചു
കൊല്ലം: അസീസിയ മെഡിക്കല്‍ കോളജ് ചെയര്മാന് എം.അബ്ദുല്‍ അസീസിന്റെ വീട് ആക്രമിക്കുകയും അബ്ദുല്‍ അസീസിനെയും ഭാര്യയെയും രണ്ടു മക്കളെയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായി. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും സമുദായ സംഘടനാ നേതാക്കളും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അബ്ദുല്‍ അസീസിനെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചു.
മീയ്യന്നൂര്‍ അസീസിയ മെഡിക്കല്‍ കോളജില്‍ നടക്കുന്ന സമരത്തിന്റെ മറവില്‍ കൊല്ലത്തെ വീട്ടില്‍ ആക്രമണം നടത്തിയ ഡി.വൈ.എഫ് പ്രവര്‍ത്തകരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
എന്‍.കെ പ്രേമചന്ദ്രന് എം.പി, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ യൂനുസ്കുഞ്ഞ്, എ.കെ ഹഫീസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, ജമാഅത്ത് ഫെഡറേഷന് സെക്രട്ടറി കെ.പി മുഹമ്മദ്, എം.എ സമദ്, ഡി.സി.സി സെക്രട്ടറി ആദിക്കാട് ഗിരീഷ് തുടങ്ങിയവര്‍ ആക്രമണത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചു.
കൊല്ലൂര്‍വിള, ചാത്തിനാംകുളം, മേക്കോണ്‍, കണ്ടച്ചിറ മുസ്ലിം ജമാഅത്ത് കമ്മിറ്റി, മുസ്ലിം ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി ആക്രമത്തെ അപലിപിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും അക്രമത്തിനെതിരേ ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണമെന്നും മുസ്ലിം ജില്ലാ പ്രസിഡന്റ് എ.യൂനുസ്കുഞ്ഞ്, ജനറല്‍ സെക്രട്ടറി എം.അന്‍സാറുദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മുസ് ലിം ലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.അബ്ദുല്‍ റഹുമാന്‍, ഇരവിപുരം മേഖല പ്രസിഡന്റ് .എ.കെ അസനാരുകുഞ്ഞ്, ജനറല്‍ സെക്രട്ടറി എസ്.മുഹമ്മദ് സുഹൈല്‍ എന്നിവര്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍
National
• 24 minutes ago
ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ
uae
• 32 minutes ago
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്കി ഖത്തര്‍ മന്ത്രിസഭ
qatar
• an hour ago
വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി സപ്ലൈക്കോ
Kerala
• 2 hours ago
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്
oman
• 2 hours ago
ഇസ്റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്; വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്
International
• 2 hours ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ
uae
• 2 hours ago
കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി
Saudi-arabia
• 3 hours ago
ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്റാഈല്‍
International
• 3 hours ago
അല്‍ അന്‍സാരി എക്സ്ചേഞ്ച് പണിമുടക്കി; നാട്ടിലേക്ക് അയച്ച പണം എത്താന്‍ 48 മണിക്കൂറിലധികം വൈകിയെന്ന് യുഎഇയിലെ പ്രവാസികള്‍
uae
• 4 hours ago
പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു
Kerala
• 4 hours ago
സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും
Kerala
• 5 hours ago
'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി
International
• 6 hours ago
'ആ വാദം ശരിയല്ല'; ഓപ്പറേഷന് സിന്ദൂറിനിടെ ചൈന സഹായിച്ചെന്ന വാദം തള്ളി പാക് സൈനിക മേധാവി
International
• 6 hours ago
അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്
National
• 15 hours ago
പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ
Kerala
• 15 hours ago
പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു
Kerala
• 16 hours ago
തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം
Kerala
• 16 hours ago
പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും
Kerala
• 16 hours ago
ഹജ്ജ് 2026: അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2025 ജൂലായ് 31
Kerala
• 17 hours ago
നെതന്യാഹു വൈറ്റ് ഹൗസിൽ; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍, ഹമാസിനു സമ്മതമെന്നു ട്രംപ്
International
• 6 hours ago
ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ
International
• 14 hours ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 14 hours ago