HOME
DETAILS

ചരിത്ര സ്മരണകളുമായി പരശുവയ്ക്കല്‍ - ബാലരാമപുരം വഴിയമ്പലം

  
backup
September 25 2016 | 01:09 AM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%b6%e0%b5%81


     
നെയ്യാറ്റിന്‍കര: രാജാക്കന്മാരുടെ കാലത്ത് പണികഴിപ്പിക്കപ്പെട്ട വഴിയമ്പലങ്ങള്‍, ചുമടു താങ്ങികള്‍, ഗുഹകള്‍ എന്നിവയെല്ലാം കാലയവനികകള്‍ക്കുള്ളിലായി.
നെയ്യാറ്റിന്‍കര താലൂക്കില്‍ അവശേഷിക്കുന്നത് നിലമാംമൂട്ടിലെ തട്ടിട്ടാമ്പലവും കോവില്ലൂരിലെ വഴിയമ്പലം അടക്കമുള്ള നിരവധി വഴിയമ്പലങ്ങള്‍ അധികൃതരുടെ അനാസ്ഥകാരണം തകര്‍ന്നു തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. സംരക്ഷിക്കാന്‍ ആരോരുമില്ലാതെ തകര്‍ന്നടിഞ്ഞ് നാശത്തിന്റെ വക്കിലായ ഈ വഴിയമ്പലങ്ങള്‍ ഏകാധിപത്യ നാളുകളുടെ ജനകീയത വിളംബരം ചെയ്യുന്നവയാണ്.
രാജ്യ വിസ്തൃതിക്കായി കുടില തന്ത്രങ്ങളുമായി നടത്തിയ അങ്കങ്ങളില്‍ കുറ്റബോധം തോന്നിയ മാര്‍ത്താണ്ഡവര്‍മ്മ 1729 നും 1758 നും ഇടയ്ക്കുളള കാലഘട്ടത്തിലാണ് രാജ്യത്തുടനീളം വഴിയമ്പലങ്ങളും ചുമട് താങ്ങിയുമെല്ലാം സ്ഥാപിച്ചത്. മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് മുന്‍പുള്ള കാലഘട്ടത്തില്‍ പൂര്‍ണമായും ദുര്‍ബലമായിരുന്ന വേണാട്ടില്‍ (തിരുവാഴും കോടെന്നും പിന്നീട് തിരുവിതാംകൂര്‍ എന്നും അറിയപ്പെട്ടു) തലച്ചുമടുമായി കച്ചവടത്തിന് പോകുന്നവര്‍ക്ക് പരസഹായമില്ലാതെ ചുമട് ഇറക്കി വയ്ക്കാനും തിരികെ കൊണ്ടു പോകുവാനുമാണ് ചുമട് താങ്ങികള്‍ സ്ഥാപിച്ചതെന്നും ഇക്കൂട്ടര്‍ക്ക് വിശ്രമിക്കുന്നതിനു വേണ്ടിയാണ് വഴിയമ്പലങ്ങള്‍ പണികഴിപ്പിച്ചതെന്നുമാണ് ചരിത്രം പറയുന്നത്.
മുപ്പതും നാല്‍പ്പതും കിലോമീറ്റര്‍ തലച്ചുമടുമായി നടന്നു വരുന്ന കര്‍ഷകര്‍ക്കും വഴിയാത്രകാര്‍ക്കും അന്തിയുറങ്ങാനും വിശ്രമിക്കുന്നതിനും ഈ വഴിയമ്പലങ്ങള്‍ സഹായകമായി.
വാഹനങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലങ്ങളില്‍ ഒറ്റയടിപ്പാതകളുടെയും കാളവണ്ടി പാതകളുടെയും സമീപത്തായിരുന്നു വഴിയമ്പലങ്ങളും ചുമടുതാങ്ങിയുമെല്ലാം സ്ഥാപിച്ചിരുന്നത്. ആനയും, കാട്ടുപന്നിയും, കരടിയും,  ചെന്നായ്ക്കളും സ്വതന്ത്ര വിഹാരം നടത്തിയിരുന്ന ഈ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭരണാധികാരികള്‍ നല്‍കിയ സാന്ത്വനമായിരുന്നു ഈ വഴിയമ്പലങ്ങളും ചുമടുതാങ്ങികളും.
കൂറ്റന്‍ കരിങ്കല്ലുകളില്‍ കൊത്തിയെടുത്ത തൂണുകള്‍ കൊണ്ടാണ് ഇവ സ്ഥാപിച്ചത്. നിരവധി പേരുടെ വിയര്‍പ്പിന്റെ ഗന്ധം വീണ്  റയ്ക്കാന്‍ കഴിയാത്ത ഇത്തരം കേന്ദ്രങ്ങള്‍ ഇന്ന് കാടും പടര്‍പ്പും പിടിച്ച് ഇഴ ജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ചരിത്രത്തിന്റെ മൂക സാക്ഷിയായി നില കൊളളുന്ന ഇത്തരം പുരാതന മൂല്ല്യങ്ങളെ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഇപ്പോഴും ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  14 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  15 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  15 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  16 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  16 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  16 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  16 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  16 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  17 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  17 hours ago