നെടുമല കോളനിയില്‍ എം.എല്‍.എ എത്തി; ദുരിതം നീക്കാന്‍ നടപടിയെടുക്കുമെന്ന് ഉറപ്പ്
മൂവാറ്റുപുഴ: നെടുമല കോളനിയിലെ കുടുംബങ്ങളുടെ ദുരിതങ്ങള്‍ നേരിട്ടറിയാന്‍ എല്‍ദോ എബ്രഹാം എംഎല്‍എ എത്തി. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ദുരിത ജീവിതം നയിക്കുന്ന കല്ലൂര്‍ക്കാട് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന നെടുമല കോളനി നിവാസികളുടെ ദുരിതങ്ങള്‍ നേരിട്ടറിയാനാണ് എംഎല്‍എ കോളനിയില്‍ സന്ദര്‍ശനം നടത്തിയത്. 16 കുടുംബങ്ങളാണ് നടുമല കോളനിയില്‍ താമസിക്കുന്നത്.
30 വര്‍ഷമായി ഈകുടുംബങ്ങള്‍ ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ട്. ഇതില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് സ്ഥലമോ വീടൊ ഇല്ലാത്തവരും മൂന്ന് കുടുംബങ്ങള്‍ ഇടിഞ്ഞ് പൊളിഞ്ഞ വീടുകളിലുമാണ് താമസിക്കുന്നത്.
ഇവര്‍ തമാസിക്കുന്ന സ്ഥലത്തിന് ആധാരം ഇല്ലാത്തതിനാല്‍ വീട് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ സഹായവും ലഭിക്കില്ല. ഒഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒമ്പത് കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മിക്കാന്‍ 15000 രൂപ അനുവദിച്ചങ്കിലും ആദ്യഗഡു 5000 രൂപയാണ് ലഭിക്കുന്നത് .
ബാക്കി തുക കക്കൂസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയാലെ ലഭിക്കുകയുള്ളു. എന്നാല്‍ നിര്‍ദ്ധനരായ തങ്ങള്‍ക്ക് ആദ്യഗഡുവായി ലഭിക്കുന്ന തുകകൊണ്ട് കക്കൂസ് നിര്‍മാണം ആരംഭിക്കാന്‍ കഴിയില്ലെന്നും ആദ്യഗഡുവില്‍ വര്‍ധഹനവ് വേണമെന്നും കോളനി നിവാസികള്‍ എംഎല്‍എയോടാവശ്യപ്പെട്ടു.
ബന്ധപ്പെട്ട വകുപ്പ് മേധവികളുമായി സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് എംഎല്‍എ ഇവര്‍ക്ക് ഉറപ്പ് നല്‍കി.
കോളനിയിലെ ഒമ്പത് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണര്‍ സംരക്ഷണ ഭിത്തി പൊട്ടി പൊളിഞ്ഞ് ശോച്യാവസ്ഥയിലായിരിക്കുകയാണ. ് ഈ കിണര്‍ നന്നാക്കുതിന് അടിയന്തിരമായി എംഎല്‍എ ഫണ്ട് അനുവദിക്കുമെന്ന് എംഎല്‍എ ഉറപ്പ് നല്‍കി.
ആധാരമില്ലാത്തവര്‍ക്ക് സ്ഥലത്തിന് ആധാരമുണ്ടാക്കുന്നതിന് ബന്ധപ്പെ'ട്ടവരുമായി സംസാരിച്ച് പരിഹാരം കാണുമെന്നും എംഎല്‍എ ഉറപ്പ് നല്‍കി. കോളനിയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തു കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പ്രത്യേക സഹായം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.
എംഎല്‍എയ്ക്ക് കോളനി നിവാസികള്‍ ഹൃദ്യമായ സ്വീകരണമാണ് നല്‍കി. കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനീസ് ക്ലീറ്റസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസ്സി ജോളി എന്നിവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."