കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം: കെ സുരേന്ദ്രന്‍
കണ്ണൂര്‍: വളപട്ടണം സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയം കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഭരണ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെയും മറ്റും ഉപയോഗപ്പെടുത്തി വ്യാപകമായ നുണ പ്രചരണം നടത്തി വളപട്ടണം സര്‍വിസ് സഹകരണ ബാങ്ക്തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എല്‍.ഡി.എഫും സി.പി.എമ്മും ശ്രമിച്ചെങ്കിലും വോട്ടര്‍മാര്‍ ആരോപണങ്ങള്‍ തള്ളി ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയായിരുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
എല്‍ ഡി എഫ് മുന്നണിയായി മല്‍സരിക്കാതെ സി.പി.എം അവിയില്‍ മുന്നണിയുണ്ടാക്കി മല്‍സരിച്ചെങ്കിലും അമ്പേ പരാജയപ്പെടുകയായിരുന്നു.
ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി വോട്ട് ചെയ്ത മുഴുവന്‍ വോട്ടര്‍മാരെയും സഹകാരികളെയും സുരേന്ദ്രന്‍ അഭിന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."