കാവേരി: 6000 ഘനഅടി വെള്ളം തമിഴ്‌നാടിന് നല്‍കാന്‍ കര്‍ണാടകയോട് സുപ്രിംകോടതി
ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്നും 6000 ഘനഅടി വെള്ളം തമിഴ്‌നാടിന് നല്‍കണമെന്ന് സുപ്രിംകോടതി. നാളെയും മറ്റന്നാളുമായി വെള്ളം നല്‍കാന്‍ കര്‍ണാടകത്തിന് നിര്‍ദ്ദേശം നല്‍കി. ഇരുസംസ്ഥാനങ്ങളുടെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ എ.ജിക്കും സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം കാവേരി തർക്കം സംബന്ധിച്ച് നേരത്തെയുള്ള ഉത്തരവ് നിലനില്‍ക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
മുന്‍ ഉത്തരവില്‍ ഭേദഗതി വേണമെന്ന കര്‍ണാടകത്തിന്റെ അപേക്ഷയും കൂടുതല്‍ വെള്ളം വേണമെന്ന കര്‍ണാടകത്തിന്റെ ഹരജിയും സംയുക്തമായാണ് സുപ്രിംകോടതി ഇന്ന് പരിഗണിച്ചത്.
കര്‍ണ്ണാടകയിലെ കുടിവെള്ള പ്രശ്‌നം പരിഗണിച്ച് ഡിസംബര്‍ വരെ കാവേരി ജലം തമിഴ്‌നാടിന് വിട്ട് കൊടുക്കാന്‍ കഴിയില്ലെന്നും, അതിനാല്‍ നേരത്തെ ഇറക്കിയ ഉത്തരവില്‍ ഭേദഗതി വേണമെന്നുമാണ് കര്‍ണാടകയുടെ ഹരജിയിലെ ആവശ്യം. അതേസമയം ആറായിരം ഘനഅടി വെള്ളം വിട്ടുകൊടുക്കണമെന്ന ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും കൂടുതല്‍ ജലം ആവശ്യപ്പെട്ടുകൊണ്ടുമാണ് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി ബംഗളുരുവിലും കാവേരി നദി ഒഴുകുന്ന ജില്ലകളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."