അഴീക്കല്‍കടവ് പാലം പ്രവൃത്തി നീളുന്നു
വടകര: മണിയൂര്‍, പയ്യോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അഴീക്കല്‍കടവ് പാലത്തിന് ഒരു കോടി രൂപ വകയിരുത്തിയിട്ടും പാലം പ്രവൃത്തി നീളുന്നു. 2013-14 വര്‍ഷത്തില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാരാണ് ബജറ്റില്‍ തുക നീക്കിവച്ചത്. കോഴിക്കോട് പൊതുമരാമത്തു വകുപ്പ് നിരത്തു വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയറോട് ഇക്കാര്യം അന്വേഷിച്ച മണിയൂര്‍ പഞ്ചായത്തിലെ മുന്‍ വാര്‍ഡ് മെമ്പറായ പാലയാട് കലേഷ്ഭവനില്‍ സി.കെ കണ്ണനു ലഭിച്ച മറുപടിയിലാണു തുക സംബന്ധിച്ച വിവരമുള്ളത്.
ഇവിടെ പാലം വന്നാല്‍ മണിയൂര്‍ പഞ്ചായത്തിലുള്ളവര്‍ക്കു ദേശീയപാതയിലെത്താന്‍ എളുപ്പ വഴിയാകുമിത്. നിലവില്‍ കിലോമീറ്ററുകള്‍ ദൂരത്തിലുള്ള തുറശ്ശേരിക്കടവ്, ഇടിഞ്ഞകടവ് പാലങ്ങളെയാണു പ്രദേശത്തുകാര്‍ ദേശീയപാതയിലെത്താന്‍ ആശ്രയിക്കുന്നത്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കുന്ന മണിയൂരിലുള്ളവര്ക്ക് അഴീക്കല്‍കടവ് പാലം വന്നാല്‍ ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷനിലെത്താനും എളുപ്പമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."