പാകിസ്താനുമായുള്ള അതിസൗഹൃദ രാഷ്ട്രപദവി: പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗം മാറ്റി
ന്യൂഡല്‍ഹി: പാകിസ്താന് നല്‍കിയ അതി സൗഹൃദരാഷ്ട്ര പദവി പിന്‍വലിക്കുന്നത് ആലോചിക്കുന്നതിനായുള്ള ഉന്നതതല യോഗം മാറ്റി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയിലാണ് യോഗം ചേരാനിരുന്നത്. അടുത്ത ആഴ്ച്ചത്തേക്കാണ് യോഗം മാറ്റിയത്. വിദേശകാര്യ മന്ത്രാലയത്തിലെയും വാണിജ്യ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
നികുതിയിളവുകള്‍ ഉള്‍പ്പെടെ പാകിസ്താനിപ്പോള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്ന കാര്യമാണ് യോഗത്തില്‍ ചര്‍ച്ചയാവുക. സിന്ധുനദീജല കരാറിന്റെ കാര്യത്തില്‍ ഉദാരനയം വേണ എന്ന തീരുമാനിച്ചതിന് പിന്നാലെയാണ് വ്യാപാര രംഗത്തും പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമം നടത്തുന്നത്.
ഗാട്ട് കരാറിന്റെ ഭാഗമായി 1996ലാണ് പാകിസ്താന് ഇന്ത്യ അതിസൗഹൃദ രാഷ്ട്ര പദവി നല്‍കിയത്. ഇതനുസരിച്ച് വ്യാപാരത്തില്‍ ലോക വ്യാപാര സംഘടനയിലെ മറ്റ് രാജ്യങ്ങളേക്കാള്‍ പരിഗണന പാകിസ്താന് നല്‍കിവരുന്നുണ്ട്.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ നയതന്ത്രനീക്കം ശക്തമാക്കിയതിന്റെ ഭാഗമായാണ് പദവി പിന്‍വലിക്കാന്‍ ഇന്ത്യ നീക്കം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."