കെ.ടി.എം ഇന്ന് സമാപിക്കും: പ്രവേശനം പൊതുജനങ്ങള്‍ക്കും
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് ഇന്ന് സമാപിക്കും. 28ന് വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച കെ.ടി.എമ്മിന്റെ ആദ്യ രണ്ടു ദിവസങ്ങളിലും ബിസിനസ് മീറ്റിങുകളായിരുന്നു. ഇന്ന് പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. മുസിരിസ് പൈതൃക പദ്ധതിയും സ്‌പൈസ് റൂട്ടും മുഖ്യപ്രമേയമായെടുത്ത ഇക്കൊല്ലത്തെ മേളയില്‍ 57 രാജ്യങ്ങളില്‍ നിന്നുള്ള 560 വിദേശ പ്രതിനിധികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1400 പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.
ഉത്തരവാദിത്ത ടൂറിസവും പരിസ്ഥിതി സൗഹൃദ പ്രമേയങ്ങളും സ്വീകരിച്ച നിരവധി സ്റ്റാളുകളാണ് മേളയിലുള്ളത്. ഇവ കാണുന്നതിനും സംരംഭകരുമായി ആശയവിനിമയം നടത്തുന്നതിനും പൊതുജനങ്ങള്‍ക്ക് ഇന്ന് അവസരം ലഭിക്കും. വാണിജ്യ താത്പര്യത്തിനപ്പുറത്തേക്ക് പരിസ്ഥിതി സംരക്ഷണമടക്കമുള്ള സന്ദേശമാണ്‌കേരള ട്രാവല്‍മാര്‍ട്ട് അതിന്റെ സ്റ്റാളുകളിലൂടെ നല്‍കുന്നത്. ഉത്തരവാദിത്ത ടൂറിസം മുസിരിസ് സ്‌പൈസ്‌റൂട്ട് എന്നീ പ്രധാന കെടിഎം പ്രമേയങ്ങള്‍ സന്ദേശമാക്കിയാണ ്സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്.
കടലമിഠായിയും എള്ളുണ്ടയും തുടങ്ങി പഴക്കുലയും നാരങ്ങാമിഠായിയും ഇവിടെ ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ തനത് അന്തരീക്ഷം പ്രതിനിധികള്‍ക്ക് ലഭിക്കാന്‍ ഇത് സഹായിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."