HOME
DETAILS
MAL
നീറ്റ് രണ്ടു ഘട്ടമായി തന്നെ നടക്കും: സുപ്രിംകോടതി
backup
April 29 2016 | 12:04 PM
ന്യൂഡല്‍ഹി:മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനായി ഏകീകൃത പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. നിര്‍ബന്ധമാണെങ്കില്‍ ഒറ്റ ഘട്ടം മാത്രം നടത്തണമെന്ന ആവശ്യവും കോടതി തളളി. രണ്ട് ഘട്ടമായി തന്നെ പരീക്ഷ നടക്കും. ആദ്യഘട്ട പരീക്ഷ മെയ് 1 നും അടുത്തത് ജൂലൈ 24 നും നടക്കും. ഇതോടെ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ പരീക്ഷകള്‍ അസാധുവാകും.
പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഏകീകൃത പൊതു പരീക്ഷ തിരക്കിട്ട് ഈ വര്‍ഷം നടത്തേണ്ടതില്ലെന്നും നിര്‍ബന്ധമെങ്കില്‍ ഒരു ഘട്ടമായി പരീക്ഷ നടത്താമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നത്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തി കഴിഞ്ഞു. ഈ ഘട്ടത്തില്‍ ഏകീകൃത പരീക്ഷ നടത്തുന്നത് വലിയ ആശയക്കുഴപ്പങ്ങള്‍ക്ക കാരണമാകുമെന്നും ഹരജിയില്‍ പറഞ്ഞു.എന്നാല്‍ നേരത്തെ ഉത്തരവിട്ട പ്രകാരം തന്നെ പരീക്ഷ നടത്തണമെന്ന് കോടതി ഉത്തരവിട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."