HOME
DETAILS

ചാംപ്യന്‍സ് ലീഗ്: ബാഴ്‌സക്ക് ജയം; ബയേണ്‍ വീണു

  
backup
September 30, 2016 | 1:31 AM

%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8


മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടങ്ങളില്‍ ബാഴ്‌സലോണയ്ക്കും ആഴ്‌സണലിനും വിജയം. മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനു മുന്നില്‍ കാലിടറി വീണു തോല്‍വി നേരിട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സെല്‍റ്റിക്ക് സമനിലയില്‍ തളച്ചു. പാരിസ് സെന്റ് ജെര്‍മെയ്ന്‍, നാപോളി ടീമുകളും വിജയം സ്വന്തമാക്കി.
ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം ബൊറൂസിയ മോണ്‍ചന്‍ഗ്ലെഡ്ബാചിനോടു രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ബാഴ്‌സലോണ വിജയം നേടിയത്. 65ാം മിനുട്ടില്‍ ആര്‍ദ ടുറാന്‍, 73ാം മിനുട്ടില്‍ പിക്വെ എന്നിവര്‍ വല ചലിപ്പിച്ചു.
തുടര്‍ച്ചയായ നാലാം തവണയും അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മണ്ണില്‍ ബയേണ്‍ മ്യൂണിക്ക് തോല്‍വി വഴങ്ങി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബാവേറിയന്‍സിന്റെ തോല്‍വി. 35ാം മിനുട്ടില്‍ കരാസ്‌കോയാണ് അത്‌ലറ്റിക്കോക്കായി വല ചലിപ്പിച്ചത്. സീസണില്‍ ബയേണ്‍ നേരിടുന്ന ആദ്യ തോല്‍വിയാണിത്. കാര്‍ലോ ആന്‍സലോട്ടി ക്ലബിന്റെ ചുമതലയേറ്റ ശേഷം നേരിടുന്ന ആദ്യ തോല്‍വിയും ഇതു തന്നെ.
മാഞ്ചസ്റ്റര്‍ സിറ്റിയെ സെല്‍റ്റിക്ക് 3-3നാണ് സമനിലയില്‍ പിടിച്ചത്. റഹിം സ്റ്റെര്‍ലിങ് സെല്‍റ്റിക്കിനു ദാനമായി നല്‍കിയ സെല്‍ഫ് ഗോളാണ് സിറ്റിയെ സമനിലയില്‍ കുടുക്കിയത്. പ്രായശ്ചിത്തമായി താരം ഒരു ഗോള്‍ നേടിയെങ്കിലും വിജയിക്കാന്‍ സിറ്റിക്കായില്ല.
ആഴ്‌സണല്‍ 2-0ത്തിനു ബാസലിനെയാണ് വീഴ്ത്തിയത്. തിയോ വാല്‍ക്കോട്ട് ഇരട്ട ഗോളുകള്‍ നേടി.
പി.എസ്.ജി 3-1നു ലുഡോഗോരെറ്റ്‌സിനെ പരാജയപ്പെടുത്തി. നാപോളി 4-2നു ബെന്‍ഫിക്കയെ തോല്‍പ്പിച്ചു. പി.എസ്.വി- റൊസ്റ്റോവ് പോരാട്ടം 2-2നും ബെസിക്റ്റസ്- ഡൈനാമോ കീവ് പോരാട്ടം 1-1നും സമനില.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദിന് മുന്നോടിയായി 226 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ബഹ്‌റൈന്‍ രാജാവ്

bahrain
  •  a day ago
No Image

പോക്കറ്റിൽ 5000 രൂപയെത്തും, വിവരങ്ങൾ രഹസ്യം! അഴിമതി ദൃശ്യങ്ങൾ പകർത്തി നൽകിയാൽ പാരിതോഷികവുമായി വിജിലൻസ്

Kerala
  •  a day ago
No Image

ക്രിസ് ഗെയ്‌ലിനും, രോഹിത്തിനും കഴിയാത്തത്! ഐ.പി.എല്ലിൽ ആരും തൊടാത്ത ആ 'മഹാ നാഴികക്കല്ലിലേക്ക്' വിരാട് കോഹ്‌ലി

Cricket
  •  a day ago
No Image

അമേരിക്കയ്ക്ക് ഇറാന്റെ വൻ പ്രഹരം; 280 കോടിയുടെ അത്യാധുനിക 'എംക്യു 9 റീപ്പർ' ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ

International
  •  a day ago
No Image

യുഎസ്-ഇറാൻ സംഘർഷം മുറുകുന്നു; ദുബൈയില സ്വർണ്ണവിലയിൽ ഇടിവ്

uae
  •  a day ago
No Image

ആരാധകർക്ക് ഇനി സമാധാനമായി ഉറങ്ങാം! അവസാന ലോകകപ്പിൽ മെസ്സിയുടെ മാസ്സ് എൻട്രിക്ക് തടസ്സമില്ല

Football
  •  a day ago
No Image

പ്രധാന റോഡുകളില്‍ ഫുഡ് ഡെലിവറി ബൈക്കുകള്‍ക്ക് വിലക്ക്; സുരക്ഷ ശക്തമാക്കി ഒമാന്‍

oman
  •  a day ago
No Image

'പാർട്ടിയിലെ ഒറ്റുകാർ അങ്ങനെ സ്വപ്നം കാണേണ്ട, ഭീരുക്കൾ ഇനി രക്ഷപ്പെടില്ല'; വൈകാരിക കുറിപ്പുമായി ടി.എൻ പ്രതാപൻ

Kerala
  •  a day ago
No Image

ബലിപെരുന്നാള്‍ പ്രമാണിച്ച് 382 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്

oman
  •  a day ago
No Image

ഈദ് ആഘോഷങ്ങള്‍ക്ക് ഖത്തര്‍ സജ്ജം; 733 കേന്ദ്രങ്ങളില്‍ ബലിപെരുന്നാള്‍ നിസ്‌കാരം

qatar
  •  a day ago