ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്; സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ?
ആഗോളതലത്തിലെ അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും സാമ്പത്തിക രംഗത്തെ ആശങ്കകളും പലമേഖലകളിലും സാരമായ പ്രതിഫലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. സാധാരണക്കാരെയും നിക്ഷേപകരെയും ഒരേപോലെ ബാധിച്ചിരിക്കുകയാണ് ഇവ. വീടുകളുടെ നിര്‍മാണത്തേയും വില്‍പനയേയും ഇത് ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് നഗരങ്ങളില്‍ വീടുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ആറ് ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതായാണ് സൂചന. കൊച്ചി, ഡല്‍ഹി-എന്‍.സി.ആര്‍, മുംബൈ, പുണെ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍.
ഇടത്തരക്കാരായ സാധാരണക്കാര്‍ക്ക് വീട് വാങ്ങുക എന്നത് ഇന്ന് വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വരുമാനവും വീടുകളുടെ വിലയും തമ്മിലുള്ള അന്തരം കുത്തനെ ഉയരുന്നതാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. പല നഗരങ്ങളിലും വീടുകളുടെ വില കുതിച്ചുയരുകയാണ്. ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക. ഒരു മാസം ഏകദേശം ഒരു ലക്ഷം രൂപ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പോലും നഗരങ്ങളില്‍ വീട് വാങ്ങാന്‍ സാധിക്കില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ചെറിയ അപ്പാര്‍ട്ട്‌മെന്റുകളിലേക്ക് മാറുകയാണ് പലരും. അല്ലെങ്കില്‍ നഗരത്തിന് പുറത്തുള്ള ദൂരെയുള്ള സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കുക എന്നതാണ് മുന്നിലെ വഴിയെന്നും ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വില്‍പ്പനയില്‍ ഇടിവുണ്ടായെങ്കിലും, വരുംകാലത്തെ ഡിമാന്‍ഡ് മുന്നില്‍ക്കണ്ട് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതില്‍ 7 ശതമാനത്തിന്റെ വര്‍ധനവ് വരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
housing sales in india's major cities fell as rising property prices and global economic uncertainty made homes less affordable for middle-income families, while developers continued launching new projects.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."