HOME
DETAILS

ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധയുടെ വീട് വൃത്തിയാക്കിയപ്പോള്‍ കിട്ടിയത് രണ്ടര ലക്ഷത്തോളം രൂപ

  
backup
October 01, 2016 | 1:57 AM

%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8


പത്തനംതിട്ട: ഓമല്ലൂരില്‍ ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധയുടെ വീട് കുടുംബശ്രീ പ്രവര്‍ത്തകര്‍ വൃത്തിയാക്കിയപ്പോള്‍ കിട്ടിയത് രണ്ടുലക്ഷത്തി നാല്‍പതിനായിരത്തോളം രൂപ.
ഓമല്ലൂര്‍ പൈവള്ളി ഇളവുംകണ്ടത്തില്‍ അന്നമ്മ മാമന്റെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. ഡോളറടക്കം ഇതിലുണ്ട്. ആയിരക്കണക്കിന് രൂപ ചിതലരിച്ച നിലയിലുമാണ്. മൂന്നു മുറിയും ഒരു അടുക്കളയുമുള്ള വീട് വര്‍ഷങ്ങളായി കാടു പിടിച്ചു കിടക്കുകയായിരുന്നു.
അന്നമ്മയുടെ വീട് കാടുപിടിച്ചു കിടക്കുന്നത് തന്റെ കാര്‍ഷികവിളകള്‍ക്ക് തടസമാണെന്ന് അയല്‍വാസി പഞ്ചായത്തില്‍ അറിയിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് 22 കുടുംബശ്രീ പ്രവര്‍ത്തകര്‍ വീട് വൃത്തിയാക്കാന്‍ തുടങ്ങിയത്. വൃത്തിയാക്കിയപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന മൂര്‍ഖന്‍ പാമ്പടക്കമുള്ള വിഷ ജീവികളേയും കണ്ടെത്തിയതായി കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു.
കട്ടിലിനടിയിലും മറ്റുമായി ചെറിയ പൊതികളിലായി സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്.
എസ്.ബി.ടി ബാങ്കില്‍ തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു അന്നമ്മ. ഭര്‍ത്താവ് പാപ്പച്ചന്‍ കാതോലിക്കറ്റ് കോളജിലെ ജീവനക്കാരനായിരുന്നു. ഭര്‍ത്താവിന്റെ മരണത്തേ തുടര്‍ന്ന് പെന്‍ഷന്‍ ഏറ്റുവാങ്ങുന്നത് അന്നമ്മയാണ്.
ഈ പെന്‍ഷന്‍ തുകയായിരിക്കാം വീട്ടില്‍ നിന്നു കണ്ടെത്തിയതെന്ന കണക്കുകൂട്ടലിലാണ് പ്രദേശവാസികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധനബില്‍ നിയമസഭ പാസാക്കി; പ്രതിപക്ഷം വിട്ടുനിന്നു, മദ്യനികുതി വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്തേക്ക്; പ്രീ ക്വാർട്ടറിന് മുൻപ് ബ്രസീലിന് കനത്ത തിരിച്ചടി

Football
  •  7 days ago
No Image

ടി.വി.കെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന് ആരോപണം; മൂന്ന് പേര്‍ അറസ്റ്റില്‍

National
  •  7 days ago
No Image

എല്‍-നിനോ പ്രതിസന്ധി: കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കൃഷിമന്ത്രി; കാര്‍ഷിക മേഖലയ്ക്ക് പുതിയ പദ്ധതികളും പ്രഖ്യാപിച്ചു

Kerala
  •  7 days ago
No Image

മദ്യനികുതി ബില്ലില്‍ സഭയില്‍ വാക്‌പോര്; ബാലഗോപാലിനെ തിരുത്തി പിണറായി

Kerala
  •  7 days ago
No Image

പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച ജഡ്ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി; കേസെടുത്ത് പൊലിസ്

National
  •  7 days ago
No Image

മദ്രാസ് ഹൈക്കോടതിയുടെ ഗോവധ നിരോധന ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

National
  •  7 days ago
No Image

വാഹനത്തില്‍ വെച്ച് പൊലിസ് മോശമായി പെരുമാറി; ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു, പൊലിസിനെതിരെ പരാതിയും

Kerala
  •  7 days ago
No Image

ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു; എഫ്.സി.ആര്‍.എ നിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കി, എതിര്‍ത്ത് ബി.ജെ.പി

Kerala
  •  7 days ago
No Image

വിഴിഞ്ഞം തുറമുഖത്തിൽ കുത്തകയുണ്ടാകുമോ?; അദാനി-എം.എസ്.സി ഇടപാടിൽ പ്രതിപക്ഷം

Kerala
  •  7 days ago