ഇന്ത്യന്‍ സൈന്യത്തിന് നിയമസഭയുടെ ഐക്യദാര്‍ഢ്യം
തിരുവനന്തപുരം: അതിര്‍ത്തി കടന്ന് പാക് അധീന കശ്മീരിലെ ഭീകരാക്രമണ കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തെ സംസ്ഥാന നിയമസഭ അഭിനന്ദിച്ചു. സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു.
സൈനികരെ അഭിനന്ദിച്ച മുഖ്യമന്ത്രി സൈനിക നടപടികള്‍ക്ക് നിയമസഭയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഉറിയിലും, പത്താന്‍കോട്ടും നടത്തിയ ഭീകരാക്രമണങ്ങള്‍ക്ക് ശക്തമായ മറുപടിയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണം.
ഭീകരാക്രമണങ്ങള്‍ക്ക് പാകിസ്താന് ശക്തമായ തിരിച്ചടികള്‍ നല്‍കുന്നതിനൊപ്പം തന്നെ നയതന്ത്ര നീക്കങ്ങളും തുടരണമെന്ന് പ്രമേയത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നിരന്തരമായി ഇന്ത്യന്‍ മണ്ണില്‍ പാകിസ്താന്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഒരു സൈനികനു പോലും പരിക്കേല്‍ക്കാതെ അതിവിദഗ്ധവും സാഹസികവുമായി നടത്തിയ സൈനികനീക്കം പ്രത്യേക പ്രശംസയര്‍ഹിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ഇന്ത്യയെ മുറിവേല്‍പ്പിച്ചു. ഇപ്പോഴുണ്ടായ സൈനിക നടപടിയുടെ പൂര്‍ണ ഉത്തരവാദിത്വം പാകിസ്താനാണെന്നും ചെന്നിത്തല പറഞ്ഞു.
സൈനിക നടപടിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അഭിനന്ദനാര്‍ഹമാണെന്ന് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."