ചീഫ് ജസ്റ്റിസിനെപോലും അഭിഭാഷകര്‍ മാനിച്ചില്ല: പത്രപ്രവര്‍ത്തക യൂനിയന്‍
തിരുവനന്തപുരം: ചീഫ് ജസ്റ്റിസിനെപോലും മാനിക്കാത്ത അഭിഭാഷകര്‍ കേരളത്തിന് അപമാനകരമാണെന്ന് കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍. വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് ശാന്തനഗൗഡര്‍ വിളിച്ച യോഗത്തില്‍ ഉണ്ടാക്കിയ ധാരണയെത്തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ കോടതി റിപ്പോര്‍ട്ടിങിന് തയാറായത്. യോഗത്തില്‍ ചീഫ് ജസ്റ്റിസിനെ കൂടാതെ മുതിര്‍ന്ന ജഡ്ജിമാരും പത്ര, ദൃശ്യ മാധ്യമ എഡിറ്റര്‍മാരും യൂനിയന്‍ പ്രതിനിധികളും അഭിഭാഷക അസോസിയേഷന് പ്രതിനിധികളും പങ്കെടുത്തിരുന്നു.
മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ അഭിഭാഷകര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ എന്‍.കെ ദാമോദരന്‍ ചീഫ് ജസ്റ്റിസിന് ഉറപ്പും നല്‍കിയിരുന്നു.
എന്നാല്‍ അഭിഭാഷകര്‍ എല്ലാ ഭരണഘടനാ മര്യാദയും ലംഘിച്ചിരിക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ കോടതിയില്‍ എത്തുന്ന മാധ്യമപ്രവര്ത്തരകുടെ സുരക്ഷ ഉറപ്പാക്കാന്‍ ചീഫ് ജസ്റ്റിസ് ഉത്തരവിടണം. സര്‍ക്കാറും പ്രശ്നത്തില്‍ ഇടപെടണം. സുരക്ഷ ഉറപ്പാക്കാനാകാത്തപക്ഷം കോടതി റിപ്പോര്‍ട്ടിങില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പത്രപ്രവര്‍ത്തകര്‍ തുടര്‍ന്നും നിര്‍ബന്ധിതമാകുമെന്നും യൂനിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."