HOME
DETAILS
MAL
യു.ഡി.എഫിന്റെ സമരത്തെ തള്ളിപ്പറയുന്നില്ല; സഭ സ്തംഭിപ്പിക്കരുത്: കെ.എം മാണി
backup
October 01 2016 | 10:10 AM
തളിപ്പറമ്പ്: സ്വാശ്രയ ഫീസ് വര്‍ധനവിന്റെ പേരില്‍ നിയമസഭ സ്തംഭിപ്പിക്കുന്നതിനോട് കേരളാ കോണ്‍ഗ്രസ്സിന് യോജിപ്പില്ലെന്ന് കെ.എം മാണി. അന്യായമായ ഫീസ് വര്‍ധനവാണെങ്കിലും ഇത്തരത്തിലുളള സമരരീതിയില്‍ നിന്നും മറ്റ് പ്രതിഷേധപരിപാടിയുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) നേതൃത്വസംഗമം തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
ഫീസ് വര്‍ധനവ് അംഗീകരിക്കാനാവില്ല. സ്വാശ്രയ പ്രശ്‌നത്തില്‍ എതിര്‍പ്പ് അറിയിക്കണം. എന്നാല്‍, സഭ ദിനവും സ്തംഭിപ്പിക്കുന്ന സമരത്തോട് കേരളകോണ്‍ഗ്രസ് എമ്മിന്റെ നിലപാട് വ്യത്യസ്തമാണ്. യു.ഡി.എഫ് ഭരണകാലഘട്ടത്തില്‍ നിന്നും ഇരട്ടി ഫീസാണ് ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
[caption id="attachment_122870" align="alignnone" width="300"] കേരള കോണ്‍ഗ്രസ് (എം) നേതൃത്വസംഗമം തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മാണി സ്റ്റേജില്‍ [/caption]Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."