HOME
DETAILS
MAL
കേരള സര്‍വകലാശാല: ഹാജര്‍ രേഖപ്പെടുത്തിയ ശേഷം അധ്യാപകര്‍ സമരങ്ങളില്‍ പങ്കെടുത്താല്‍ നടപടി
backup
October 01 2016 | 19:10 PM
തിരുവനന്തപുരം: ഹാജര്‍ രേഖപ്പെടുത്തിയ ശേഷം സര്‍വകലാശാല അധ്യാപകരും ജീവനക്കാരും സമരങ്ങളില്‍ പങ്കെടുക്കുന്നതിനു കേരള സര്‍വകലാശാലയില്‍ വിലക്ക്. സമരങ്ങളെ വിലക്കി കേരള സര്‍വകലാശാല വൈസ്ചാന്‍സലര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
സര്‍വകലാശാലകളിലെത്തി ഹാജര്‍ രേഖപ്പെടുത്തിയ ശേഷം വിവിധ സംഘടനകളില്‍പെട്ട അധ്യാപകരും ജീവനക്കാരും ധര്‍ണ, സമരങ്ങള്‍ തുടങ്ങി മറ്റു പരിപാടികളില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് പൊതുജനങ്ങളുടെ ഭാഗത്തുനിന്നും നിരവധിതവണ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇത്തരത്തിലുള്ള പ്രവണതകള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും സര്‍വകലാശാല സൂപ്പര്‍വൈസറി ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."