കംപ്യൂട്ടര്‍ സെന്ററുകളിലും പരിശോധന
വണ്ടൂര്‍: ബ്ലോക്ക് വികസന ഓഫീസിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണം തുടരുന്നു. രേഖകള്‍ പരിശോധിച്ചതില്‍ നിന്നും നേരത്തെ കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ തുകയുടെ തട്ടിപ്പുകള്‍ കണ്ടെത്തി.ആരോപണ വിധേയനായ അലിഹസന് ബ്ലോക്ക് പഞ്ചായത്തില്‍ ചുമതലയേറ്റ 2011 മുതല്‍ തന്നെ തട്ടിപ്പ് നടന്നിരുന്നതായി പരിശോധനയില്‍ കണ്ടെത്തി.
ബ്ലോക്ക് ഓഫീസിലെ രേഖകള്‍ പരിശോധിച്ച സംഘം ജീവനക്കാരുടെ മൊഴിയെടുത്തു.അതേ സമയം വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകളില് മീഡിയാ ടെക് കംപ്യൂട്ടര്‍ എന്ന സീലുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നും കണ്ടത്തിയിട്ടുണ്ട്. വ്യാജ സീലും,രേഖകളും തയാറാക്കാന്‍ ഇയാള്‍ക്ക് ഒന്നിലധികം പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലിസ് കരുതുന്നത്. കംപ്യൂട്ടര്‍ വിദഗ്ധരായ ഇത്തരക്കാരെ കുറിച്ച് പെലിസിനു സൂചന ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി കംപ്യൂട്ടര്‍ സെന്ററില്‍ പരിശോധന നടത്തുകയും ചെയ്തു. കേസ് വിജിലന്‍സ് ഏറ്റെടുക്കണമെന്ന് പൊലിസ് ആവിശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."