HOME
DETAILS
MAL
അങ്കണവാടിക്ക് പുതിയ കെട്ടിടം: സഫലമായത് നാട്ടുകാരുടെ സഹകരണത്തോടെ
backup
October 01 2016 | 21:10 PM
മാറഞ്ചേരി: പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 63ാം നമ്പര്‍ അങ്കണവാടിയാണ് പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത്. ഈ വരുന്ന അഞ്ചു മുതല്‍ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറും. കഴിഞ്ഞ 13 വര്‍ഷമായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ ആയിരുന്നു അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത് നാട്ടുകാരുടെ സഹകരണത്തോടെ മുന്ന് സെന്റ് സ്ഥലം വാങ്ങിയതോടെയാണ് നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയത്. 2015-16 വര്‍ഷത്തെ പദ്ധതിയില്‍ പെരുമ്പടപ്പ് ബ്ലോക്ക് അനുവദിച്ച എട്ടര ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മാണം നടന്നത്. വയറിങ്ങ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ടെങ്കിലും എല്ലാം പൂര്‍ത്തീകരിച്ച് അഞ്ചിനു തന്നെ തുറന്ന് കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."