എസ്.കെ.എസ്.എസ്.എഫ് സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പൊന്നാനിയില്‍
എടപ്പാള്‍: എസ്.കെ.എസ്.എസ്.എഫ് ദഅ്‌വാ വിഭാഗമായ ഇബാദിന്റെയും റിലീഫ്, സന്നദ്ധ വിഭാഗങ്ങളായ വിഖായ, സഹചാരി എന്നിവയുടെയും സുപ്രധാന പദ്ധതികള്‍ക്ക് ഇന്നു പൊന്നാനിയില്‍ തുടക്കം കുറിക്കും. ഇബാദ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൊന്നാനി വലിയപള്ളിക്ക് സമീപം വൈകുന്നേരം നാലിന് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സെന്ററില്‍ ലൈബ്രറി, ഓഫീസ്, കൗണ്‍സലിങ് സെന്റര്‍, ഹെല്‍പ് ഡെസ്‌ക് എന്നിവ പ്രവര്‍ത്തിക്കും. സഹചാരി സെന്ററുകളുടെ പൊന്നാനി മേഖലാ ഉദ്ഘാടനവും തങ്ങള്‍ നിര്‍വഹിക്കും. മേഖലയിലെ വിഖായ വളണ്ടിയര്‍മാരുടെ സമര്‍പണം എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ നിര്‍വഹിക്കും. കാലത്ത് 10 മുതല്‍ റൗബ റസിഡന്‍സിയില്‍ നടക്കുന്ന സ്റ്റേറ്റ് ലീഡേഴ്‌സ് സമ്മിറ്റ് ഉദ്ഘാടനവും ഇബാദ് ഖാഫില പദ്ധതിക്ക് യു.എ.ഇ. സല്‍സരണി നല്‍കുന്ന വാഹനത്തിന്റെ താക്കോല്‍ദാനവും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഇബാദ് ഡയറക്ടര്‍ ഡോ.സാലിം ഫൈസി കൊളത്തൂര്‍, ജനറല്‍ കണ്‍വീനര്‍ ആസിഫ് ദാരിമി പുളിക്കല്‍, പൊന്നാനി മഖ്ദൂം സയ്യിദ് എം.പി മുത്തുക്കോയ തങ്ങള്‍, സയ്യിദ് അഹ്മദ് ബാഫഖി തങ്ങള്‍, വി.പി ഹുസൈന്‍ കോയ തങ്ങള്‍, ഫൈസല്‍ ബാഫഖി തങ്ങള്‍, അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ്, അബ്ദുല്‍ ജലീല്‍ റഹ്മാനി, പുറങ്ങ് അബ്ദുല്ല മൗലവി (ഒമാന്‍), നാസര്‍ കോഡൂര്‍ (കുവൈറ്റ്), ഡോ. അബ്ദു റഹ് മാന്‍ ഒളവട്ടൂര്‍ (അബുദാബി), ബശീര്‍ ബാഖവി (ഷാര്‍ജ), ടി. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, ഖാസിം ഫൈസി പോത്തനൂര്‍, സമസ്ത താലൂക്ക് സെക്രട്ടറി ബശീര്‍ ഫൈസി ആനക്കര, എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ്, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍മാര്‍, പൗരപ്രമുഖര്‍ സംബന്ധിക്കും.
മുഹര്‍റം പുതുവര്‍ഷം, നവോന്‍മേഷം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് പൊന്നാനി ക്ലസ്റ്റര്‍ ഹിജ്‌റ കാമ്പയിന്‍ ഉദ്ഘാടനം വൈകിട്ട് ഏഴിന് പുതുപൊന്നാനിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."