HOME
DETAILS
MAL
വീട് നല്കാന് അനുമതി വേണമെന്ന്
backup
October 03 2016 | 22:10 PM
കോഴിക്കോട്: കോസ്റ്റല്‍ റഗുലേഷന് സോണില്‍പ്പെട്ട സ്ഥലം കൈവശമുള്ളവര്‍ക്ക് പദ്ധതിയില്‍പ്പെട്ട വീടുകള്‍ നിര്‍മിക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറിനോട് കോഴിക്കോട് ജില്ലയിലെ മുസ്ലിംലീഗ് നഗരസഭ കൗണ്‍സിലര്‍മാരുടെ യോഗം ആവശ്യപ്പെട്ടു. പി.ആശിഫ് സ്വാഗതവും വി.പി ഇബ്രാഹിംകുട്ടി അദ്ധ്യക്ഷതയും വഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല യോഗം ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. പി കുല്‍സു, കൊടുവള്ളി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ ഷരീഫ, ഫറോക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ ടി.സുഹറാബി, കൊടുവള്ളി നഗരസഭ വൈസ് ചെയര്മാന് മജീദ് മാസ്റ്റര്‍ അഹമ്മദ് മൗലവി വടകര, പി. സഫിയ ,നഫ്സല്‍, റഹ്മത്തുള്ള, സുമ കെ.ടി, കെ.കുമാരന്, കാദര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."