എന്നിവര്‍ നേതൃത്വം നല്കി. കലോത്സവം ആറിന്
കൊല്ലം: ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായുള്ള ഗാന്ധികലോത്സവം ആറിന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പെയിന്റിങ്, ദേശഭക്തിഗാനം(ഗ്രൂപ്പ്) എന്നിവയ്ക്ക് എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലും പ്രശ്നോത്തരി, പ്രസംഗം എന്നിവയില്‍ യു.പി, ഹൈസ്കൂള്‍ വിഭാഗത്തിലുമാണ് മത്സരങ്ങള്‍.
രാവിലെ പത്തിന് മൂന്നു വിഭാഗങ്ങളിലെയും പെയിന്റിങ് മത്സരത്തോടെയാണ് കലോത്സവത്തിന് തുടക്കം കുറിക്കുക. മറ്റു മത്സരങ്ങളുടെ സമയക്രമം ചുവടെ: പ്രശ്നോത്തരി(യു പി)-10.00, പ്രശ്നോത്തരി(എച്ച് എസ്)-11.00, പ്രസംഗം (യു പി)-11.30 പ്രസംഗം(എച്ച് എസ്)-12.30. ദേശഭക്തിഗാനം(എല്‍.പി, യു.പി, എച്ച് .എസ്)-ഉച്ചകഴിഞ്ഞ് രണ്ട്. വിദ്യാര്‍ഥികളും ദേശഭക്തിഗാന മത്സരത്തിനുള്ള ടീമുകളും സ്കൂള്‍ അധികൃതരുടെ സാക്ഷ്യപത്രവുമായി മത്സരത്തിന് അരമണിക്കൂര്‍ മുമ്പ് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."