HOME
DETAILS

ഗാന്ധിജയന്തി വാരാചരണം; മാജിക് ഷോ ശ്രദ്ധേയമായി

  
backup
October 04 2016 | 18:10 PM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae

അച്ചൂര്‍: 'ഗാന്ധി  നൂറ്റാണ്ടിന്റെ വിസ്മയം' എന്ന പേരില്‍ ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അച്ചൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാജിക് ഷോ നടത്തി. ജിക്‌സന്‍ വയനാടാണ് ഹിംസക്കെതിരേ പോരാടിയ ഗാന്ധിജിയുടെ ജീവിത മൂല്യങ്ങളെ മാജിക്കിലൂടെ അവതരിപ്പിച്ചത്.
ചടങ്ങില്‍ അഹിംസ ഗാന്ധിയുടെ പ്രതിരോധം എന്ന വിഷയത്തില്‍ ഗാന്ധി ദര്‍ശന വേദി ജില്ലാ പ്രസിഡന്റ് ഫാ. മാത്യു കാട്ടറത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.എന്‍ വിമല അധ്യക്ഷയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി അബ്ദുല്‍ ഖാദര്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ആര്‍.കെ.എം ഷാഫി, പി.ടി.എ പ്രസിഡന്റ് കെ. നജുമുദ്ദീന്‍, പി.എം രജനി, സി.കെ ശറഫുദ്ദീന്‍, കെ.എം റഹ്മാന്‍, കെ. ഷൈലജ, കെ. അജയഘോഷ്, കെ. സൈഫുദ്ദീന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."