തോക്കുമായി വനംവകുപ്പ് പിടികൂടിയ പ്രതിയെ മോചിപ്പിച്ചെന്ന്
പ്രതിയെ പിന്നീട് പോലിസ് സ്റ്റേഷനില്‍ ഹാജരാക്കി
സുല്‍ത്താന്‍ ബത്തേരി: കള്ളത്തോക്കും തിരകളും മാന്‍കൊമ്പുമായി വനംവകുപ്പ് പിടികൂടിയ പ്രതിയെ ഒരു സംഘം ആളുകള്‍ ബലമായി രക്ഷപ്പെടുത്തി. പ്രതിയെ പിന്നീട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. വടക്കനാട് പള്ളിവയല്‍ പുത്തന്‍വീട്ടില്‍ ഷാജി(45)യെ വനം വകുപ്പിന്റെ പക്കല്‍ നിന്നും ഒരു സംഘം പ്രദേശത്തെ പ്രമുഖനായ രാഷട്രീയ നേതാവിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയെന്നാണ് ആരോപണമുയര്‍ന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഡി.എഫ്.ഒയുടെ നിര്‍ദേശപ്രകാരം ഷാജിയുടെ വീട്ടില്‍ കുറിച്യാട് റെയിഞ്ചര്‍ അജിത് കെ രാമന്, മുത്തങ്ങ റെയിഞ്ചര്‍ ഹീരാ ലാല്‍, തോല്പെട്ടി റെയിഞ്ചര്‍ എ.കെ ഗോപാലന് എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡിനായി എത്തി.
തുടര്‍ന്ന് പരിശോധനയില്‍ കള്ളത്തോക്കും തിരകളും മാന്‍ കൊമ്പും കണ്ടെടുക്കുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പിന്നീട് ഷാജിയെ ജീപ്പില്‍ കയറ്റാന്‍ നേരം സ്ഥലത്തെ പ്രാദേശിക രാഷ്ട്രീയ നേതാക്കളെത്തി ഇയാളെ ബലമായി മോചിപ്പിക്കുകയായിരുന്നു. വനം വകുപ്പ് അല്ല പൊലീസാണ് ഷാജിയെ അറസ്റ്റ് ചെയ്യേണ്ടതെന്ന് പറഞ്ഞാണ് ഷാജിയെ സംഘം മോചിപ്പിച്ചത്. പ്രശ്നം വഷളായതോടെ പൊലിസെത്തി രംഗം ശാന്തമാക്കി. പിന്നീട് ഷാജിയെ ബന്ധുക്കള്‍ സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. ഇയാളെ പിന്നീട് വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."