കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആംബുലന്‍സ് സൗകര്യമൊരുങ്ങുന്നു
കണ്ണൂര്‍: ലുബ്നാഥ് ഷാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ എയ്ഞ്ചല്‍സുമായി ചേര്‍ന്നു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആംബുലന്‍സ് സര്‍വിസ് ആരംഭിക്കുന്നു. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. രോഗികള്‍ പലപ്പോഴായി ആംബുലന്‍സ് കിട്ടാതെ വിഷമിക്കുന്ന അവസ്ഥ കണ്ടാണ് ട്രസ്റ്റ് കണ്ണൂര്‍ റെയില്‍വേ അധികൃതരെ സമീപിക്കുന്നത്. കഴിഞ്ഞവര്‍ഷം ഹാര്‍ട്ട് റിവൈവല്‍ മെഷിന് റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്നു. 17 വര്‍ഷങ്ങള്‍ക്കു മുമ്പ് അപകടത്തില്‍ മരണപ്പെട്ട ലുബ്നാഥ് ഷായുടെ വേര്‍പാടില്‍ മനംനൊന്ത ഒരുകൂട്ടം സുഹൃത്തുക്കള്‍ ആരംഭിച്ചതാണ് ട്രസ്റ്റ്. 145 അംഗങ്ങളുള്ള ട്രസ്റ്റിനു നേതൃത്വം നല്‍കുന്നത് മുന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഷാഹിനാണ്.
സര്‍വിസ് ഈമാസം 11 ന് രാവിലെ 11ന് പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. കെ.സി ജോസഫ് എം.എല്‍.എ, മേയര്‍ ഇ.പി ലത, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദലി സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."