നിയമനാംഗീകാരം നല്‍കുമെന്ന് എ.ഇ.ഒയുടെ ഉറപ്പ്; കെ.പി.എസ്.ടി.എ ബഹിഷ്‌കരണം പിന്‍വലിച്ചു
തൊട്ടില്‍പ്പാലം: സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും അധ്യാപകര്‍ക്കു നിയമനാംഗീകാരം നല്‍കാത്ത കുന്നുമ്മല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചു സ്‌കൂള്‍ മേളകള്‍ ഉള്‍പ്പടെയുള്ളവ ബഹിഷ്‌കരിക്കാനുള്ള തീരുമാനം കെ.പി.എസ്.ടി.എ ഉപജില്ലാ കമ്മറ്റി മാറ്റിവച്ചു. കഴിഞ്ഞ ദിവസം എ.ഇ.ഒ വിളിച്ചുചേര്‍ത്ത സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ട നിയമനാംഗീകാരം നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയത്.
ഇതുപ്രകാരം എ.ഇ.ഒവിന്റെ പരിഗണനയ്ക്കുവന്ന നിയമന അപേക്ഷകളില്‍ അര്‍ഹതപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്കും ഈ മാസം 30നുള്ളില്‍ അംഗീകാരം നല്‍കും. റിട്ടയര്‍ ചെയ്ത പ്രധാനാധ്യാപകര്‍ ഉള്‍പ്പടെയുള്ളവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഓഡിറ്റ് നടപടി എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കി നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും. സംഘടന ഉയര്‍ത്തിയ മറ്റുവിഷയങ്ങള്‍ പരിഹരിക്കാന്‍ എ.ഇ.ഒ, ഓഫിസ് സൂപ്രണ്ടണ്ട്, സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പട്ട കോഡിനേഷന്‍ കമ്മിറ്റിക്കു രൂപംനല്‍കി.
അതേസമയം, നിയമനാംഗീകാരം നല്‍കുമെന്ന ഉറപ്പ് 30നുള്ളില്‍ പാലിച്ചില്ലെങ്കില്‍ ബഹിഷ്‌കരണം തുടരുമെന്നു കെ.പി.എസ്.ടി.എ യോഗം തീരുമാനിച്ചു. കെ. നാണു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."