എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനെ കാന്തപുരം വിഭാഗം പള്ളിയില്‍ വളഞ്ഞിട്ട് മര്‍ദിച്ചു വാട്സ്ആപ്പില്‍ പ്രതികരിച്ചതിനാണ് മര്‍ദനം
തിരൂരങ്ങാടി: സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിന് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകനെ കാന്തപുരം വിഭാഗം പള്ളിയില്‍ വളഞ്ഞിട്ടു മര്‍ദിച്ചതായി പരാതി. കക്കാട് ചെള്ളപുറത്ത് വടക്കന്‍ അഹമ്മദിന്റെ മകന് അബ്ദുല്‍ ബാസിത്തി (21) നെയാണ് പരുക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ടാഴ്ച മുന്‍പു കക്കാട് എസ്.കെ.എസ്.എസ്.എഫ് ഓഫിസിന്റെ ചുമരില്‍ കാന്തപുരം വിഭാഗത്തിന്റെ നോട്ടീസ് പതിച്ചതാണ് പ്രശനങ്ങള്‍ക്കു തുടക്കം. നോട്ടീസ് പിറ്റേദിവസം എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ നീക്കം ചെയ്തിരുന്നു.
എന്നാല്‍, ഈ സംഭവവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പില്‍ കാന്തപുരം വിഭാഗമിട്ട പോസ്റ്റിന് അബ്ദുല്‍ ബാസിത്ത് വ്യക്തമായ മറുപടി നല്കിയിരുന്നുവത്രേ.
ഇതിനുള്ള പ്രതികാരമായി ഇന്നലെ പള്ളിയില്‍ ജുമുഅ പ്രാര്‍ഥനയ്ക്കു ശേഷം കക്കാട് സ്വദേശികളായ സി.പി മുസ്തഫ, ചെറ്റാലി റഹിം, ടി. ശംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പേര് ചേര്‍ന്നു മര്‍ദിക്കുകയായിരുന്നെന്ന് അബ്ദുല്‍ ബാസിത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."