പൊലിസ് മര്‍ദനം: യൂത്ത് ലീഗ് പ്രതിഷേധിച്ചു
മൂവാറ്റുപുഴ: സ്വാശ്രയസമരവുമായി ബന്ധപ്പെട്ട് യൂത്ത്ലീഗ് സംസ്ഥാന നേതാക്കളെ പൊലിസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത്ലീഗ് പായിപ്ര പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കേരളജനതയുടെ പൊതുവികാരം മാനിക്കാതെ തികച്ചും ധാര്‍ഷ്ഠ്യ നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് ഫീസിനത്തില്‍ അമിതഭാരം കെട്ടിവച്ച സര്‍ക്കാരിന് ഇത് തിരുത്തുംവരെ സമരമുഖത്ത് മുസ്ലിം ലീഗും യൂത്ത് ലീഗും ഉണ്ടാകുമെന്ന് പ്രതിക്ഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് ലീഗ് പ്രസിഡന്റ് വി.ഇ നാസര്‍ പറഞ്ഞു . പ്രതിരോധപ്രകടത്തിന് യൂത്ത്ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച്. ഇല്ല്യാസ്, ജനറല്‍ സെക്രട്ടറി ഷാഫി മുതിരക്കാല, കെ.എസ്. സുലൈമാന്‍, കെ.കെ.ബഷീര്‍, പി.യു. ഷാനവാസ്, അലി പായിപ്ര, നിസാം തെക്കേക്കര, ഷബാബ് വലിയപറമ്പില്‍, നജീബ് ഇ.ജെ., ഷാജി പി.ഇ., ഷിഹാബ് എം.എം, നജീബ് പി.പി, റമീസ് എം, അഫ്സല് നെല്ലിമറ്റം, നൗഷാദ് എള്ളുമല, നിഷാദ് കെ.എം, നിഷാദ്, കുഞ്ഞുമുഹമ്മദ്, സി.എ.മുഹമ്മദ്കുട്ടി മാസ്റ്റര്‍, സിദ്ധീഖ് ചിറപ്പാട്ട്, സുല്‍ഫിക്കര്‍, സിയാദ് സി.എ, അന്‍സാര്‍, റിയാസുദ്ദീന്‍ വി.കെ, അബ്ദുറസാഖ് പി. തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."