പാട്യം അവാര്‍ഡുകള്‍ വിതരണം ചെയ്തു
കൂത്തുപറമ്പ്: സമൂഹം പിന്തുടര്ന്നു വന്നതായ പാരമ്പര്യ രീതികളിലുണ്ടായ മാറ്റമാണ് മാറാരോഗങ്ങള്‍ നമ്മെ കീഴ്പ്പെടുത്താനിടയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാട്യം ഗോപാലന് മെമ്മോറിയല്‍ ക്ലബ് ഏര്‍പ്പെടുത്തിയ പാട്യം അവാര്‍ഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിത രീതിയിലും ഭക്ഷണ രീതിയിലും സ്വീകരിച്ച അനാരോഗ്യ പ്രവണതകളാണ് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വ്യാപിക്കാന്‍ ഇടയാക്കിയതെന്നും കാന്‍സര്‍ രോഗ വിദഗ്ധനും അവാര്‍ഡ് ജേതാവുമായ ഡോ. വി.പി ഗംഗാധരന്റെ സേവനം പൊതു രംഗത്ത് കൂടി വരണമെന്നാണ് തന്റെ ആഗ്രഹമെന്നും പിണറായി പറഞ്ഞു. മാധ്യമ പ്രവര്ത്തകന് പി.എം മനോജ്, കാന്‍സര്‍ രോഗവിദഗ്ധന് ഡോ. വി.പി ഗംഗാധരന് എന്നിവര്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു. പാട്യം മിനി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എം സുരേന്ദ്രന് അധ്യക്ഷനായി. എം മോഹനന്, കെ.പി പ്രമോദന്‍, എബി എന്‍ ജോസഫ് വി രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."