യമന്‍ ആക്രമണം: അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് സഊദി
റിയാദ്: യമനിലെ സന്‍ആയില്‍ ഖബറടക്ക ചടങ്ങിനിടെ മിസൈല്‍ പതിച്ച് 160 ഓളം ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് സഊദി അറേബ്യ വ്യക്തമാക്കി. യു.എന്‍ രക്ഷാസമിതിക്ക് അയച്ച കത്തിലാണ് സഊദി ഇത് വ്യക്തമാക്കിയത്. മനുഷ്യാവകാശത്തിനായി അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ സഊദി തയാറാണ്. യമനിലെ സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്ന നടപടി സഊദി അറേബ്യ തുടരുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സന്‍ആ ആക്രമണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘവുമായി സഖ്യസേന പൂര്‍ണമായും സഹകരിക്കും. ആക്രമണ ദിവസം സംഭവസ്ഥലത്തെ സഖ്യസേനയുടെ മുഴുവന്‍ നീക്കങ്ങളുടെയും വിവരങ്ങള്‍ കൈമാറുമെന്നും സഖ്യസേന വ്യക്തമാക്കി.
അതിനിടെ, അന്വേഷണത്തിനായി സഖ്യസേന രൂപീകരിച്ച നടപടിയെ അമേരിക്ക സ്വാഗതം ചെയ്തു. യമനില്‍ ദുരിതാശ്വാസം നടത്തുന്നതിനും പരുക്കേറ്റവരെ സഹായിക്കുന്നതിനും 72 മണിക്കൂര്‍ വെടി നിര്‍ത്തല്‍ നടപ്പാക്കണമെന്ന് സഊദി ഉപ കിരീടവകാരിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ സംഭാഷണത്തിനിടെ അമേരിക്കന്‍ വിദേശകാര്യ മന്ത്രി ജോണ്‍ കെറി ആവശ്യപ്പെട്ടു. എന്നാല്‍, ഹൂതികള്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചാല്‍ സഖ്യസേന അതിനൊരുക്കമാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."