കലാകാരന്മാര്‍ സ്‌നേഹത്തിന്റെ സന്ദേശവാഹകരാകണം: മന്ത്രി കെ.ടി ജലീല്‍
വടകര: സത്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശവാഹകരകണം കലാകാരന്മാരെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീല്‍ പറഞ്ഞു. വടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ചോമ്പാലയില്‍ ഒരുക്കിയ ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനവും ഗാന്ധി പ്രതിമയുടെ അനാഛാദനവും ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ എല്ലാ തദ്ദേശ ഭരണ സംവിധാനങ്ങള്‍ക്കും മാതൃകയാണ് വടകര ബ്ലോക്ക് പഞ്ചായത്ത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പഴയ ഓഫീസ് കെട്ടിടമാണ് ആര്‍ട്ട് ഗാലറിയാക്കി മാറ്റിയത്. മുപ്പത്തി അഞ്ചോളം ചിത്രങ്ങള്‍ ഉള്‍ക്കൊളളിക്കാവുന്നതാണ് ഗാലറി. പരിപാടിയില്‍ എം.എല്‍.എ സി.കെ. നാണു അധ്യക്ഷനായി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ പ്രസിഡന്റ് പാലേരി രമേശനെ മന്തി ജലീല്‍ ആദരിച്ചു. പ്രവാസി പുരസ്‌കാര ജേതാവ് കരീം അബ്ദുല്ലയെ കുറ്റ്യാടി എം.എല്‍.എ. പാറക്കല്‍ അബ്ദുള്ള ആദരിച്ചു. ഗാന്ധി പ്രതിമ നിര്‍മ്മിച്ച ശില്‍പി പവിത്രന്‍ ഏറാമലയെ കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ ആദരിച്ചു. ചോമ്പാല ആര്‍ട്ട് ഗാലറിയെ ലളിതകലാ അക്കാദമി സെന്റര്‍ ആക്കാന്‍ ശ്രമം നടത്തുമെന്ന് സെക്രട്ടറി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. നളിനി, എം.കെ.ഭാസ്‌കരന്‍, എ.ടി അയൂബ്, പി.വി. കവിത, ബ്ലോക്ക് പഞ്ചായത്തംഗം കൃഷ്ണാര്‍പിതം ശ്യാമള, ടി.കെ.രാജന്‍, എ.ടി ശ്രീധരന്‍, ടി.എന്‍.പങ്കാജാക്ഷി, പി.ശ്രീധരന്‍, ഒ.കെ. കുഞ്ഞബ്ദുല്ല, കെ.കെ.കൃഷ്ണന്‍, പി.ജയപ്രകാശ്, എന്‍.പി. ഭാസ്‌കരന്‍, പി.സത്യനാഥന്‍, പറമ്പത്ത് ബാബു, എം. നന്ദകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."