HOME
DETAILS
MAL
ബന്ധുനിയമനം: ഇപി ജയരാജനെതിരേ ത്വരിതാന്വേഷണം ഉടന്‍
backup
October 12 2016 | 09:10 AM
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇപി ജയരാജനെതിരേ ത്വരിതാന്വേഷണം ഉറപ്പായി. പ്രതിപക്ഷത്തിന്റെ പരാതിയില്‍ അന്വേഷണം അനിവാര്യമാണെന്നാണ് വിജിലന്‍സിന്റെ നിയമോപദേശകരുടെ നിലപാട്. നിയമോപദേശം വ്യാഴാഴ്ച വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.
അതേസമയം നിയമന വിവാദത്തില്‍ തിരുത്തല്‍ നടപടി ഉണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഉചിതമാ തീരുമാനം പാര്‍ട്ടി സെക്രട്ടേറിയറ്റ് എടുക്കുമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം നിയമന വിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് തല്‍സ്ഥാനം രാജിവച്ചു. കണ്ണൂര്‍ ക്ലേ ആന്‍ഡ് സെറാമിക്സിലെ ജനറല്‍ മാനേജരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."