രമിത്തിന്റെ സംസ്‌കാരം ഇന്ന് ചാവശ്ശേരിയില്‍
മട്ടന്നൂര്‍: പിണറായിയില്‍ വെട്ടേറ്റുമരിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്തിന്റെ മൃതദേഹം ഇന്ന് കോഴിക്കോട് മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പിതാവിന്റെ സ്വദേശമായ ചാവശ്ശേരി ആവട്ടിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
സംസ്‌കാരവുമായി ബന്ധപ്പെട്ട് ചാവശ്ശേരി, മട്ടന്നൂര്‍ മേഖലകളില്‍ പൊലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ് സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചാവശ്ശേരി ആവട്ടിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഉത്തമന്റെ മകനാണു രമിത്ത്. ഉത്തമന്റെ മൃതദേഹം സംസ്‌കരിച്ചതും ഇവിടെയാണ്. ഇന്ന് ഉച്ചയ്ക്കു 12ഓടെ മൃതദേഹം ചാവശ്ശേരിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മട്ടന്നൂര്‍, പേരാവൂര്‍ സി.ഐമാരുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയത്.
ഇരിക്കൂര്‍, മാലൂര്‍ എസ്.ഐമാരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി മുതല്‍ തന്നെ പട്രോളിങ് ഏര്‍പ്പെടുത്തി. നൂറോളം പൊലിസുകാര്‍ സുരക്ഷയ്ക്കായി എത്തും. ചാവശ്ശേരിയുടെ സമീപ പ്രദേശമായ തില്ലങ്കേരി സി.പി.എം-ബി.ജെ.പി സംഘര്‍ഷ മേഖലകളാണ്. ഇരുവിഭാഗത്തിലും പെട്ട രണ്ടുപേര്‍ വെട്ടേറ്റ് ചികിത്സയിലാണ്. കഴിഞ്ഞദിവസം ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നു നാടന്‍ തോക്ക് പൊലിസ് പിടിച്ചെടുത്തിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണു സുരക്ഷ കര്‍ശനമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."