ഐക്യദാര്‍ഢ്യപക്ഷാചരണം: ജില്ലാതല പരിപാടികള്‍ ഇന്നു മുതല്‍
കൊല്ലം: പട്ടികജാതി വികസന വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ ഇന്ന് മുല്ലക്കര രത്നാകരന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് ഇളമാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷയാവും.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.എസ് രമാദേവി, ജില്ലാ പഞ്ചായത്തംഗം ടി ഗിരിജാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാം കെ ഡാനിയേല്‍, ഇളമാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ സത്താര്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ ജെ ബിജു, പി.കെ ബാലചന്ദ്രന്, ഇളമാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ മിനിമോള്‍, ഷീലാ സജീവ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പുഷ്പകുമാരി, എസ് ശരത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ചിത്ര സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ എം നജീം നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."