HOME
DETAILS

മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്

  
backup
October 14 2016 | 21:10 PM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%ac%e0%b5%8b%e0%b4%b0

തിരുവനന്തപുരം: രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായമറിയാനുള്ള നിയമകമ്മിഷന്റെ തീരുമാനത്തെ തള്ളിക്കളഞ്ഞ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനത്തെ എസ്.വൈ.എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ സ്വാഗതം ചെയ്തു.
ശരീഅത്ത്  ദൈവീക കല്‍പനകളാണ് അത് മാറ്റാന്‍ പറ്റില്ല. രാജ്യത്തെ ജനങ്ങല്‍ക്കിടയില്‍ ഐക്യമുണ്ടാക്കുന്ന നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്നും മറിച്ചുള്ള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം: ഇന്ത്യയിലെ മതേതര ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്ന ഏകസിവില്‍കോഡ് നടപ്പിലാക്കാന്‍ വേണ്ടി പരസ്യപ്പെടുത്തിയിരിക്കുന്ന ചോദ്യാവലി ദുരുദ്ദേശപരമായതിനാല്‍ അവഗണിക്കാനുള്ള അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണെന്ന് മുസ്‌ലിം സംഘടനാ നേതൃയോഗം അഭിപ്രായപ്പെട്ടു.
കേന്ദ്രന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ബാസ് നഖ്‌വി പറഞ്ഞതുപോലെ കമ്മിഷന്‍ നടത്തുന്നത് അക്കാഡമിക് പഠനമാണെങ്കില്‍ ഖജനാവിന്റെ പണം ദുര്‍വ്യയം ചെയ്ത് ലോ കമ്മിഷനെ നിയമിക്കാതെ ബോധവല്‍ക്കരണം നടത്തിയാല്‍ മതിയാകുമെന്നും യോഗം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷാവകാശങ്ങളെ അട്ടമറിക്കാന്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് അവസരമൊരുക്കാനുള്ള ഗൂഡതന്ത്രമാണ് കമ്മിഷന്റെ ചോദ്യാവലി. ഈ ചതിക്കുഴി തിരിച്ചറിഞ്ഞ് സമുദായ സംഘടനകളും വ്യക്തികളും ചോദ്യാവലി പൂര്‍ണ്ണമായി അവഗണിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
കൊല്ലത്ത് കൂടിയ അടിയന്തിര യോഗത്തില്‍ ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ:കെ.പി.മുഹമ്മദ് പ്രമേയം അവതരിപ്പിച്ചു. ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എം.എ.സമദ്, എ.കെ.ഉമര്‍ മൗലവി, പാങ്ങോട് എ.ഖമറുദ്ദീന്‍ മൗലവി, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  15 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  15 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  15 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  15 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  15 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  15 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  15 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  15 days ago