കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്
കെമിസ്ട്രി നെറ്റ് കോച്ചിങ്
കെമിസ്ട്രി പഠനവകുപ്പില്‍ യു.ജി.സിസി.എസ്.ഐ.ആര്, നെറ്റ്ജ.ആര്.എഫ് പരീക്ഷാ പരിശീലന ക്ലാസുകള്‍ നടത്തുന്നു. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടുക. ഫോണ്‍: 9847528856. കെമിസിട്രി പഠനവകുപ്പ്, ഫാറൂഖ് കോളജിലെയും പി.എസ്.എം.ഒ കോളജിലേയും പഠനവകുപ്പുകള്‍ എന്നിവ സംയുക്തമായാണ് പരിശീലന ക്ലാസുകള്‍ നടത്തുന്നത്.
എം.ടെക് നാനോ
സയന്‍സ് ആന്ഡ്്
ടെക്നോളജി പ്രവേശനം
കാമ്പസില്‍ നടത്തുന്ന എം.ടെക് നാനോ സയന്‍സ് ആന്ഡ്് ടെക്നോളജി പ്രവേശനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തിയതി ഒക്ടോബര്‍ 31 വരെ നീട്ടി. വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എച്ച്.എ ഡിസംബര്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
സെക്കന്റ് പ്രൊഫഷണല്‍ ബി.എ.എം.എസ് സപ്ലിമെന്ററി സെപ്റ്റംബര്‍/ഒക്ടോബര്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ ബി.എ/ബി.എസ്.സി മാത്തമാറ്റിക്സ്/ബി.എസ്.സി കൗണ്‍സലിംഗ് സൈക്കോളജി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ അഫ്സല്-ഉല്-ഉലമ (സി.സി.എസ്.എസ്) സപ്ലിമെന്ററിഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ നാല് വരെയും 150 രൂപ പിഴയോടെ നവംബര്‍ 11 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ജോയിന്റ് കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ്-8, സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, യൂനിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ നവംബര്‍ 11-നകം ലഭിക്കണം.
ര@ണ്ടാം സെമസ്റ്റര്‍ എം.പ്ലാനിങ് റഗുലര്‍സപ്ലിമെന്ററി (ഒക്ടോബര്‍ 2016, ഇന്റേണല്‍), മൂന്നാം സെമസ്റ്റര്‍ റഗുലര്‍ (ജൂണ്‍ 2016) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഒക്ടോബര്‍ 22 വരെയും 150 രൂപ പിഴയോടെ ഒക്ടോബര്‍ 25 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ട@ാം സെമസ്റ്റര്‍ എം.ആര്‍ക് റഗുലര്‍ സപ്ലിമെന്ററി (2013 മുതല്‍ പ്രവേശനം) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഒക്ടോബര്‍ 25 വരെയും 150 രൂപ പിഴയോടെ ഒക്ടോബര്‍ 28 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷ
തേഡ് പ്രൊഫഷണല്‍ ബി.എ.എം.എസ് സപ്ലിമെന്ററി പരീക്ഷ നവംബര്‍ ഒന്‍പതിന് രാവിലെ 9.30-ന് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."