ഇസ്‌റാഈല്‍ ഭീകരരുടെ ഉപരോധങ്ങളും ഭീഷണികളും മറികടന്ന് 27ാം രാവില്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് ഒഴുകിയെത്തിയത് രണ്ട് ലക്ഷത്തിലേറെ വിശ്വാസികള്‍
ജെറുസലേം: ഉപരോധത്തിന്റെ സകല വേലിക്കെട്ടുകളും പൊളിച്ച്അവരെത്തി. രണ്ട് ലക്ഷത്തിലേറെ ഫലസ്തീന്‍ ജനത. പട്ടിണിയുടെ തളര്‍ച്ചയും വെടിയൊച്ചകളുടെ ഭീകരതയും ബോംബ് സ്‌ഫോടനങ്ങളുടെ ക്രൗര്യവും മരണത്തിന്റെ തണുപ്പും കടന്ന് തങ്ങളുടെ ഒരേഒരാശ്രയമായ റബ്ബിന്റെ മുന്നില്‍ സകല വേദനകളും എണ്ണിയെണ്ണിപ്പറയാന്‍ രക്ഷ നല്‍കമേ എന്ന് കണ്ണീരാവാന്‍ ഞങ്ങള്‍ക്ക് നീ മതിയെന്ന് ഊറ്റംകൊള്ളാന്‍ നീ മാത്രമാണ് ഞങ്ങളുടെ രക്ഷകനെന്ന് വീണ്ടും വീണ്ടും ഉറപ്പിച്ച് പറയാന്‍ അവര്‍ സകല കെട്ടുപാടുകളും പൊട്ടിച്ചെത്തി. പടച്ചവന്റെ മാലാഖമാര്‍ ഇറങ്ങിവന്ന, സുബര്‍ക്കത്തിന്റെ കവാടങ്ങള്‍ തുറന്നിട്ട റമദാനിലെ 27ാം രാവില്‍ രാത്രി നിസ്‌ക്കാരത്തിനായി മസ്ജിദുല്‍ അഖ്‌സയിലേക്ക് ഒഴുകിയെത്തിയത് രണ്ട് ലക്ഷത്തിലേറെ ഫലസ്തീനികളായിരുന്നു. പ്രായഭേദമന്യേ വൃദ്ധരും യുവാക്കളും കുഞ്ഞുങ്ങളും സ്ത്രീകളും അവിടേക്ക് ഒഴുകിയെത്തി. ചുറ്റും നിരന്നു നില്‍ക്കുന്ന ഇസ്‌റാഈലി സൈനികരെ അവര്‍ക്ക് ഒട്ടും ഭയമില്ലായിരുന്നു. തലക്കു മീതെ പറക്കുന്ന യുദ്ധ വിമാനങ്ങളെ കുറിച്ച് അവര്‍ ഓര്‍ത്തതേയില്ല.
എല്ലാ ഭീകരതകളേയും ഭേദിച്ച് അവിടെ ഖുര്‍ആന്റെ അതി മനോഹരമായ ഈരടികള്‍ മുഴങ്ങി. സയണിസ്റ്റ് ഭീകരരുടെ അതിക്രൂരതകള്‍ക്ക് മുന്നില്‍ അവരുടെ കരുത്തായ ഖുര്‍ആന്‍ വചനങ്ങളില്‍ അവരുടെ പ്രാര്‍ഥനകള്‍ കണ്ണീരായി. സയണിസ്റ്റ് സേനയോടുള്ള പ്രതിഷേധങ്ങള്‍ തീപ്പൊരിയായി.
⬅️ شاهد ..
— المركز الفلسطيني للإعلام (@PalinfoAr) April 6, 2024
لحظة اعتداء قوات الاحتلال على المصلين أثناء خروجهم من المسجد الأقصى الليلة pic.twitter.com/t8IDZ9BTt3
ഒക്ടോബര്‍ ഏഴിന് ശേഷം അല്‍ അഖ്‌സയില്‍ ഇത്രയുമധികം വിശ്വാസികളെത്തുന്നത് ആദ്യമായാണ്. റമദാനിലെ അവസാനത്തെ ജുമുഅക്ക് 1.2 ലക്ഷം പേര്‍ എത്തിയിരുന്നു. 27ാം രാവിലെ രാത്രി നിസ്‌കാരത്തിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിസ്‌ക്കാരത്തിന് ശേഷം സയണിസ്റ്റ് ഭീകരതക്കെതിരേ അവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. 'ആത്മാവും രക്തവും കൊണ്ട് ഞങ്ങള്‍ അല്‍ അഖ്‌സയെ വീണ്ടെടുക്കും' എന്ന മുദ്രാവാക്യം അവിടെ മാറ്റൊലി കണ്ടു. ഹമാസ് വക്താവ് അബൂ ഉബൈദയുടെ പേരും ജനസാഗരത്തില്‍ മുഴങ്ങിക്കേട്ടു.
അതിനിടെ പ്രാര്‍ഥനക്കെത്തിയ വിശ്വാസികള്‍ക്ക് നേരേയും ഇസ്‌റാഈല്‍ ആക്രമണം അഴിച്ചു വിട്ടു. ഡ്രോണ്‍ വഴി കണ്ണീര്‍ വാതകവും വിഷലിപ്തമായ ഗ്യാസ് ബോംബും പ്രയോഗിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കൂടാതെ ജെറൂസലേമില്‍ ഇസ്‌റാഈല്‍ പൊലിസ് കൂടുതല്‍ പേരെ വിന്യസിച്ചിട്ടുണ്ട്. പഴയ നഗരത്തിലും അല്‍ അഖ്‌സ മസ്ജദിലുമായി 3600 പൊലിസുകാരാണുള്ളത്.
വിശ്വാസികള്‍ക്ക് നേരെയുള്ള ഇസ്‌റാഈല്‍ അതിക്രമത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍ ശക്തമായി അപലപിച്ചു. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും മാനുഷിക മൂല്യങ്ങളുടെയും ലംഘനമാണിതെന്നും ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടി.
◾ تغطية صحفية: " إصابة بعض المصلين بالاختناق إثر استهدافهم من الاحتلال بقنابل الغاز، في المسجد الأقصى المبارك" pic.twitter.com/caBWZnS2UM
— المركز الفلسطيني للإعلام (@PalinfoAr) April 6, 2024
ആരാധനാ സ്വാതന്ത്ര്യത്തിനും അധിനിവേശ ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങളുടെ പവിത്രതയ്ക്കും മേലുള്ള എല്ലാ ലംഘനങ്ങളും നിര്‍ത്താന്‍ ഇസ്‌റാഈലിനെ പ്രേരിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. അനുഗ്രഹീതമായ അല്‍അഖ്‌സ പള്ളിയുടെ ചരിത്രപരവും നിയമപരവുമായ പദവി സംരക്ഷിക്കേണ്ടതുണ്ട്. ഫലസ്തീന്‍ ജനതയ്‌ക്കെതിരായ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാനും ഗസ്സയിലെ എല്ലാ ഭാഗങ്ങളിലും മാനുഷിക സഹായം ലഭ്യമാക്കാന്‍ യു.എന്‍ പ്രമേയങ്ങളും പൂര്‍ണ്ണമായും നടപ്പാക്കണമെന്നും ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാട്ടി.
مشاهد من المسجد الأقصى المبارك عقب أداء الآلاف صلاة الجمعة الأخيرة من رمضان pic.twitter.com/5yFChv6kvT
— شبكة العاصمة الإخبارية (@alasimannews) April 5, 2024
ഗസ്സക്കെതിരായ ഇസ്‌റാഈലിന്റെ ആസൂത്രിത വംശഹത്യ 184 ദിവസമായിട്ട് തുടരുകയാണ്. ഇതുവരെ 33,091 പേരാണ് ഗസ്സയിലെ കൊല്ലപ്പെട്ടത്. കൂടാതെ 75,750 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."