HOME
DETAILS

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

  
November 27 2024 | 08:11 AM

parliament-winter-session-updates-lok-sabha-rajya-sabha-congress-bjp-gautam-adani

ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധം. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ഗൗതം അദാനിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുള്‍പ്പടെ പ്രതിപക്ഷ എംപിമാര്‍ ലോക് സഭയില്‍ മുദ്രാവാക്യം വിളിച്ചു. മോദി സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണം അവസാനിപ്പിച്ച് അദാനിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 

പ്രതിഷേധം അവഗണിച്ച് ചോദ്യോത്തര വേളയുമായി സ്പീക്കര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും ബഹളത്തില്‍ മുങ്ങി. 12 മണിവരെ  ആദ്യം പിരിഞ്ഞ സഭ പിന്നീട് ചേര്‍ന്നപ്പോഴും ബഹളമുണ്ടായി. തുടര്‍ന്ന് നാളേക്ക് പിരിഞ്ഞു. 

രാജ്യസഭയിലും സമാനകാഴ്ചകളാണ് കണ്ടത്. ചര്‍ട്ട ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ നേരിട്ടു. ഒന്നും രേഖകളിലുണ്ടാകില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. നിര്‍ത്തിവെച്ച സഭ വീണ്ടും പുനരാരംഭിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. 

അദാനിക്കെതിരായ ആരോപണം, മണിപ്പൂര്‍ വിഷയം, സംഭാല്‍ വെടിവെപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എംപിമാര്‍ ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയ്യില്‍ സമ്മാനപ്പൊതി, നിറചിരി,ഹമാസിന് ഹൃദയംതൊട്ട നന്ദി പറഞ്ഞ് ബന്ദികളുടെ മടക്കം;  ഇസ്‌റാഈല്‍ തടവറകളിലെ ഭീകരതയുടെ ഭീതിയൊഴിയാതെ ഫലസ്തീന്‍ തടവുകാര്‍

International
  •  4 days ago
No Image

ജബലു ജെയ്‌സില്‍ നിന്നു ചാടി 'ബാറ്റ്മാന്‍ ഓഫ് എമിറേറ്റ്‌സ്'; ആകാംക്ഷയുടെ മുള്‍മുനയില്‍ നെറ്റിസണ്‍സ്

uae
  •  4 days ago
No Image

ആര്‍.ജി കര്‍ മെഡിക്കല്‍ കോളജ് ഡോക്ടറുടെ ബലാത്സംഗക്കൊല: പ്രതിക്ക് മരണം വരെ ജീവപര്യന്തം, അന്‍പതിനായിരം രൂപ പിഴ 

National
  •  4 days ago
No Image

യുഎഇയിലും സഊദിയിലും ജോലി നോക്കുന്നവരാണോ? ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലന്വേഷണം കഠിനമെന്ന് ലിങ്ക്ഡ്ഇന്‍ സര്‍വേ

uae
  •  4 days ago
No Image

കുവൈത്ത്; ആദ്യഘട്ട വധശിക്ഷയില്‍ 5 പേരെ തൂക്കിക്കെന്നു, അവസാന നിമിഷം കഴുമരത്തില്‍ നിന്ന് രക്ഷപ്പെട്ട് മൂന്നുപേര്‍

Trending
  •  4 days ago
No Image

പവന്‍ 60000 തൊടാന്‍ 400 കൂടി; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

Business
  •  4 days ago
No Image

'ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തില്‍ വന്നു' പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍, നിര്‍വികാരയായി വിധി കേട്ട് ഗ്രീഷ്മ

Kerala
  •  4 days ago
No Image

'മരണക്കിടക്കയിലും പ്രണയിനിയെ സ്‌നേഹിച്ചു, ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല' വിധി ന്യായത്തില്‍ കോടതി

Kerala
  •  4 days ago
No Image

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവ്

Kerala
  •  4 days ago
No Image

എന്താണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന 'കരോഷി'; കരോഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

International
  •  4 days ago