HOME
DETAILS
MAL
പോസ്റ്റല്‍ ആന്റ് ആര്.എം.എസ് പെന്‍ഷന്‍കാര്‍ ധര്‍ണ നടത്തും
backup
October 19 2016 | 18:10 PM
തൊടുപുഴ: ഓള് ഇന്ത്യാ പോസ്റ്റല്‍ ആന്റ് ആര്.എം.എസ് പെന്‍ഷനേഴ്സ് അസോസിയേഷന് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 11ന് ഇടുക്കി പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിനുമുമ്പില്‍ ധര്‍ണ നടത്തും.
എന്‍ സദാനന്ദന് ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ അലവന്‍സ് വര്‍ധിപ്പിക്കുക, പെന്ഷന് ഫുള്‍ പാരിറ്റി അനുവദിക്കുക, 2006ന് മുമ്പ് പെന്ഷന് പറ്റിയവരുടെ പെന്ഷന് റീ ഫിക്സ് ചെയ്യുക, എല്ലാ പെന്‍ഷന്‍കാര്‍ക്കും സൗജന്യമായി ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ലൈന്‍ ഫോണ്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."