അവര്‍ ഒത്തുചേര്‍ന്നു; മൂന്നു പതിറ്റാണ്ടിനു ശേഷം
പാലാ: യൗവനത്തിന്റെ തീക്ഷ്ണതയും സൗഹൃദത്തിന്റെ മാധുര്യവും നുകര്‍ന്ന കലാലയത്തിലേയ്ക്ക് അവര്‍ മടങ്ങിയെത്തി, ഒരിക്കല്‍കൂടി ആ നല്ല നാളുകളുടെ ഓര്‍മ പുതുക്കാന്‍.
പാലാ സെന്റ് തോമസ് കോളജിലെ 1983-86 ബികോം ബാച്ചിലെ വിദ്യാര്‍ഥികള്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷം ഇന്നലെ കോളജിലേയ്ക്കു മടങ്ങിയപ്പോള്‍ കൂടെ ഒത്തുചേരലിന് സാക്ഷികളായി കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
ഉച്ചകഴിഞ്ഞു രണ്ടോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മുപ്പത് വര്‍ഷത്തെ വിശേഷങ്ങള്‍ എല്ലാവരും പങ്കുവച്ചു. തുടര്‍ന്ന് സമ്മേളനം ആരംഭിച്ചു. അന്നത്തെ തങ്ങളുടെ അധ്യാപകനും ഇപ്പോഴത്തെ പ്രിന്‍സിപ്പലുമായ ഡോ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
കണ്‍വീനര്‍ അഡ്വ. സിബി തകടിയേല്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ലോകത്തോടു വിടപറഞ്ഞ പ്രിയ ഗുരുനാഥന്‍ ഫിലിപ്പ് ജോണിനെ അനുസ്മരിച്ചു.
അധ്യാപകരായ പി.സി എബ്രഹാം, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, താര്‍സീസ് ജോസഫ്, എം.എം എബ്രഹാം, ജോണ്‍ സഖറിയാസ്, ജോണ്‍സണ്‍ ആന്‍ഡ്രൂസ്, സണ്ണി സക്കറിയാസ്, സണ്ണി ജോസഫ്, കെ.വി തോമസ് എന്നിവര്‍ക്ക് മെമന്റോ നല്‍കി പൂര്‍വ വിദ്യാര്‍ഥികള്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."