നൂറുമേനി വിളയിച്ച് വോളിബോള്‍ കോച്ചിന്റെ കരനെല്‍കൃഷി
വടകര: വോളിബോള്‍ കോച്ചും വോളിബോള്‍ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റുമായ മാണിക്കോത്ത് രാഘവന്‍ കരനെല്‍കൃഷിയില്‍ തിളങ്ങി. പഴങ്കാവിലെ രണ്ടേകാല്‍ ഏക്കറില്‍ രാഘവന്‍ ചെയ്ത കൃഷിയില്‍ നൂറുമേനി വിളവ്. കൊയ്ത്തുത്സവം വടകര നഗരസഭാ ചെയര്‍മാന്‍ കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇത്തവണ കരനെല്‍കൃഷി ഇറക്കിയത്. കൃഷിവകുപ്പ് ആവശ്യമായ സഹായം നല്‍കി. അത്യുല്‍പാദന ശേഷിയുള്ള ഉമ, ജയ എന്നീയിനം വിത്തുകളാണ് കൃഷിചെയ്തത്. ഏതാണ്ട് 15 വര്‍ഷത്തോളമായി രാഘവന്‍ കരനെല്‍കൃഷി ചെയ്യുന്നുണ്ട്. കരനെല്ലിനു പുറമെ രണ്ടേക്കറോളം വയലിലും എല്ലാ വര്‍ഷവും പുഞ്ചകൃഷി ചെയ്യാറുണ്ട്. കൊയ്ത്തുത്സവത്തില്‍ സി. ഭാസ്‌കരന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ആര്‍ ബാലറാം, കെ.സി പവിത്രന്‍, എന്‍ രാജന്‍, ടി ഭാസ്‌കരന്‍, സി നാണു, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി അശോകന്‍ സംസാരിച്ചു.
ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."