HOME
DETAILS
MAL
'മാനസികാരോഗ്യ പ്രാഥമിക ശുശ്രൂഷ' ശില്പശാല നടത്തി
backup
October 19 2016 | 22:10 PM
കോഴിക്കോട്: പ്രതിസന്ധിഘട്ടങ്ങളില്‍ തളര്‍ന്നുപോകുന്ന സഹജീവികള്‍ക്ക് അടിയന്തരമായി സാന്ത്വനം ലഭിക്കേണ്ടത് അതീവ പ്രധാനമാണെന്ന് 'മാനസികാരോഗ്യ പ്രാഥമിക ശുശ്രൂഷ' വിഷയത്തില്‍ കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ശില്പശാല വ്യക്തമാക്കി.
ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് ആര്.എല്‍ ബൈജു ഉദ്ഘാടനം ചെയ്തു. ഡോ. കെ.കെ ശിവദാസന്‍, ഡോ. എസ്. മിഥുന്, ഡോ. സന്ധീഷ് പി.ടി ക്ലാസെടുത്തു. ഡെപ്യൂട്ടി കലക്ടര്‍ അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജീജ, ജില്ലാ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. രാജേന്ദ്രന്, എന്‍.ആര്.എച്ച്.എം കോഴിക്കോട് ഡി.പി.എം ഡോ. ഇ. ബിജോയ്, ജില്ലാ മാസ് മീഡിയ ഓഫിസര്‍ എം.പി. മണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."