HOME
DETAILS
MAL
പ്രസിഡന്റ്സ് ട്രോഫി : മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്കാരം നല്‍കും
backup
October 20 2016 | 02:10 AM
കൊല്ലം: ഇക്കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ മികച്ച റിപ്പോര്‍ട്ടിങ്ങിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്കാരം നല്കാന് മീഡിയാ കമ്മിറ്റി തീരുമാനിച്ചു.
പത്രം, ന്യൂസ് ചാനല്‍ വിഭാഗങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, കാമറാമാന് എന്നിവര്‍ക്കാണ് പുരസ്കാരം. നവംബര്‍ രണ്ടുവരെയുള്ള റിപ്പോര്‍ട്ടുകളും ചിത്രങ്ങളുമാണ് പരിഗണിക്കുക. അവാര്‍ഡ് ജേതാക്കള്‍ക്ക് കാഷ്
അവാര്‍ഡും പ്രശസ്തിപത്രവും നല്‍കും.
പി.ആര്.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസ്ക്ലബ് പ്രസിഡന്റ് സി .വിമല്‍ കുമാര്‍, സെക്രട്ടറി ഡി .ജയകൃഷ്ണന്, അസി. എഡിറ്റര്‍ ജസ്റ്റിന് ജോസഫ്, അസി.ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി.ആര് സാബു, ഫോട്ടോഗ്രാഫര്‍ ആര് പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."