HOME
DETAILS
MAL
ജില്ലാതല അപ്പലറ്റ് കമ്മിറ്റി രൂപീകരിച്ചു
backup
October 22 2016 | 03:10 AM
മലപ്പുറം: ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കാത്തതു സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിനും ജില്ലാ ആസൂത്രണ സമിതിക്കു ശുപാര്‍ശ നല്കുന്നതിനുമായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാതല അപ്പലറ്റ് കമ്മിറ്റി രൂപവത്ക്കരിച്ചു ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഡി.പി.സി. ചെയര്മാന് അപ്പലറ്റ് കമ്മിറ്റിയുടെ ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറും പഞ്ചായത്ത് ഉപഡയറക്ടര്‍, എ.ഡി.സി. (ജനറല്‍), നഗരകാര്യ റീജനല്‍ ജോയിന്റ് ഡയറക്ടര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."