HOME
DETAILS
MAL
രാഷ്ട്രീയപ്രേരിത സ്ഥലം മാറ്റങ്ങള്‍ അവസാനിപ്പിക്കണം: സതീശന് പാച്ചേനി
backup
October 22 2016 | 20:10 PM
തളിപ്പറമ്പ്: നഴ്സിങ് രംഗത്ത് രാഷ്ട്രീയ പ്രേരിതമായ സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു കെ.പി.സി.സി ജന.സെക്രട്ടറി സതീശന് പാച്ചേനി. കേരളാ ഗവ.നഴ്സസ് യൂനിയന്‍ 29ാം ജില്ലാ സമ്മേളനം തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരു്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.എം സലോമി അധ്യക്ഷയായി. സംസ്ഥാന ജന.സെക്രട്ടറി കെ.എം സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ അരുണ, എന്‍.ജി.ഒ അസോസിയേഷന് ജില്ലാ ജോ.സെക്രട്ടറി കെ.വി മഹേഷ്, ആലീസ് മാത്യു, എന്‍.പി സുകുമാരന്‍, നിധിന് മാത്യു, എസ് ലീലാമ്മ, ബിജോയ്തോമസ്, കെ മുഹമ്മദ് ഷമീര്‍, പി സന്ദീപ്, കെ രാധ, എം ഏലിക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."