കുടുംബശ്രീ സ്‌നേഹവീട് പദ്ധതി: രണ്ടïാമത്തെ വീട് കൈമാറി
തൊട്ടില്‍പ്പാലം: കുടുംബശ്രീ ജില്ലാമിഷന്റെ സ്‌നേഹവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ധനര്‍ക്കു നിര്‍മിച്ചുനല്‍കുന്ന ജില്ലയിലെ രïണ്ടാമത്തെ വീടിന്റെ താക്കോല്‍ദാനം കാവിലുംപാറ പഞ്ചായത്തിലെ ആനക്കുളത്ത് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
കാവിലുംപാറ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ പത്താംവാര്‍ഡിലെ പാറയുള്ളപറമ്പത്ത് രാധയ്ക്കാണ് വീട് നിര്‍മിച്ചു നല്‍കിയത്. കുടുംബശ്രീ 17-ാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായി 'കൂട്ടായ്മയിലൊരു കൂടൊരുക്കാം' എന്ന സന്ദേശവുമായാണ് ജില്ലയില്‍ സ്‌നേഹവീട് പദ്ധതി നടപ്പിലാക്കിവരുന്നത്.
ആദ്യവീട് കുന്ദമംഗലത്താണ് നിര്‍മിച്ചത്. പഞ്ചായത്തിലെ 210 കുടുംബശ്രീ യൂനിറ്റില്‍ നിന്ന് 1000- രൂപ വീതം സ്വരൂപിച്ചും മറ്റു സദ്ധസംഘടനകള്‍ സഹകരിച്ചും നാലേകാല്‍ ലക്ഷം രൂപ ചിലവഴിച്ചാണ് വീടു നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
സ്ത്രീശാക്തീകരണത്തിലൂടെ നാടിന്റെ ജീവിതവും വികസന സാംസ്‌ക്കാരത്തിന് പുതിയ മാനവും കïെണ്ടത്തുന്നതില്‍ കൂടുംബശ്രീ യൂനിറ്റുകളുടെ ഐക്യവും പ്രവര്‍ത്തനവും മാതൃകയാണെന്ന് താക്കോല്‍ദാനം നിര്‍വഹിച്ച മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കുടുംബശ്രീയുടെ പ്രവര്‍ത്തനം പാലിയേറ്റീവ് മേഖലയില്‍ കൂടി വ്യാപിപ്പിക്കണമെന്നും ഇതിന് സര്‍ക്കാരിന്റെ സഹായം ഉïണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷനായി.
കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഗ്രേസി തങ്കച്ചന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ അധ്യക്ഷന്‍ പി.ജി ജോര്‍ജ്ജ് മാസ്റ്റര്‍, ബ്ലോക്ക് പ്രസിഡന്റ് കെ സജിത്ത്,
ഡി.എം.സി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സൈദ് അക്ബര്‍ ബാദ്ഷാഖാന്‍, വൈസ് പ്രസിഡന്റ് പി.പി ചന്ദ്രന്‍, പി സുരേന്ദ്രന്‍ മാസ്റ്റര്‍,
വി.പി സുരേഷ്, രാജു തോട്ടിന്‍ചിറ, അഡ്വ: രതീഷ് കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ടി സുരേഷ്, പുഷ്പ തോട്ടിന്‍ചിറ, മായ പുല്ലാട്ട്, സൂപ്പി മണക്കര, ബോബി മൂക്കന്‍തോട്ടം, ജോസഫ് കാഞ്ഞിരത്തിങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ചന്ദ്രി കെ.ടി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."