ആദ്യ ഉംറ സംഘത്തിന് ഉജ്വല സ്വീകരണം
ജിദ്ദ: ആദ്യ ഉംറ സംഘമായ അല്‍ഹിന്ദ് ഉംറ സംഘത്തിന് പുണ്യഭൂമിയില്‍ ഉജ്വല സ്വീകരണം. അല്‍ഹിന്ദ് അമീര്‍ ബാവ മുസ്‌ലിയാരുടെ നേതൃത്വത്തിലെത്തിയ സംഘത്തിന് ജിദ്ദ എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സഊദി ഹജ്ജ് മന്ത്രാലയ പ്രതിനിധി ഹൈതം മുഹ്‌സവാ, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ സെക്രട്ടറി ജനറല്‍ നബീല്‍ ഹദ്ദാത്, സഊദി അല്‍ ഹുസ്സാം കമ്പനി ഡെപ്യൂട്ടി ഡയരക്ടര്‍ അല്‍ ഹുസൈന്‍ ഫരീദ് എഷ്‌കി, ഫഹദ് അല്‍ ഗമ്ദി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍, സഊദി മതകാര്യ വിഭാഗ തലവന്മാര്‍, അല്‍ഹിന്ദ് ഹജ്ജ് ഉംറ ഹാന്‍ഡ്‌ലിങ് കമ്പനി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ഉംറക്ക് സാങ്കേതിക അനുമതി നല്‍കി 24 മണിക്കൂറിനകം ഉംറ യാത്രികരെ പരിശുദ്ധ ഹറമിലെത്തിച്ച അല്‍ഹിന്ദ് ഗ്രൂപ്പിനെ ഭരണകൂടം അഭിനന്ദിച്ചു.
വരും ദിവസങ്ങളിലായി ഉംറ തീര്‍ഥാടകര്‍ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നും അല്‍ഹിന്ദ് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളിലും ഷെഡ്യൂള്‍ വിമാനങ്ങളിലുമായി യാത്ര പുറപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."