HOME
DETAILS

ക്ലാസിക്ക് കോഹ്‌ലി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം

  
Web Desk
October 23 2016 | 19:10 PM

%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf-%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82

മൊഹാലി: നായകനും ഉപനായകനും ബാറ്റിങ് വിരുന്നൂട്ടി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യ വിജയവും പരമ്പരയില്‍ മുന്‍തൂക്കവും സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് 49.4 ഓവറില്‍ 285 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ നേടി.  മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ വിരാട് കോഹ്‌ലി പുറത്താകാതെ നേടിയ ക്ലാസിക്ക് സെഞ്ച്വറി (154) കരുത്തില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 48.2 ഓവറില്‍ 289 റണ്‍സടിച്ചാണ് വിജയം സ്വന്തമാക്കിയത്.
134 പന്തുകള്‍ നേരിട്ട് 16 ബൗണ്ടറികളും ഒരു സിക്‌സും പറത്തിയാണ് കോഹ്‌ലി 154 റണ്‍സെടുത്ത് 26ാം സെഞ്ച്വറി കുറിച്ചത്. 80 റണ്‍സുമായി നായകന്‍ മഹേന്ദ്ര സിങ് ധോണി കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. 28 റണ്‍സെടുത്ത് മനീഷ് പാണ്ഡെ പുറത്താകാതെ വിജയത്തില്‍ കോഹ്‌ലിക്ക് കൂട്ടായി നിന്നു. രോഹിത് ശര്‍മ (13), അജിന്‍ക്യ രഹാനെ (അഞ്ച്) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായി നിരാശപ്പെടുത്തി.
രണ്ടു വിക്കറ്റിന് 41 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ സ്വയം സ്ഥാനം കയറിയെത്തിയ ധോണിയും കോഹ്‌ലിയും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ മികച്ച ബാറ്റിങിലൂടെ കരയ്ക്കടുപ്പിക്കുകയായിരുന്നു. 27.1 ഓവര്‍ ബാറ്റു ചെയ്ത ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 151 റണ്‍സിന്റെ ശക്തമായ കൂട്ടുകെട്ടുണ്ടാക്കി. നായകന്‍ പുറത്തായ ശേഷം മനീഷ് പാണ്ഡയെ കൂട്ടുപിടിച്ച് കോഹ്‌ലി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ധോണി പുറത്തായ ശേഷം കോഹ്‌ലി വമ്പനടികളിലൂടെയാണ് ടീമിനെ വിജയിപ്പിച്ചത്. 47ാം ഓവര്‍ എറിഞ്ഞ ട്രെന്റ് ബോള്‍ട്ടിന്റെ ആറു പന്തുകളില്‍ നിന്നു മൂന്നു ഫോറുകളും ഒരു സിക്‌സുമടക്കം കോഹ്‌ലി വാരിയത് 22 റണ്‍സ്.  
ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പര്യടനത്തിനെത്തി ആദ്യമായി ന്യൂസിലന്‍ഡിന്റെ ആദ്യ നാലു ബാറ്റ്‌സ്മാന്‍മാര്‍ ഒരുമിച്ച് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മത്സരം കൂടിയായിരുന്നു ഇത്. ലാതം (61), ടെയ്‌ലര്‍ (44), ഗുപ്റ്റില്‍ (27), വില്ല്യംസന്‍ (22) എന്നിവരുടെ മികവില്‍ അവര്‍ തുടക്കത്തില്‍ മികച്ച നിലയിലായിരുന്നു. നാലിനു 160 എന്ന നിലയില്‍ നിന്നു അവര്‍ എട്ടിനു 199 റണ്‍സെന്ന നിലയിലേക്ക് ക്ഷണത്തില്‍ പതിച്ചു. ഏഴാമനായി ക്രീസിലെത്തി പിടിച്ചു നിന്ന ജെയിംസ് നീഷം (57) വാലറ്റത്ത് പുറത്താകാതെ നിന്ന മാറ്റ് ഹെന്റിയെ (39) കൂട്ടുപിടിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് അവരുടെ സ്‌കോറിനു മാന്യത നല്‍കിയത്. നീഷം 47 പന്തില്‍ 57 എടുത്തപ്പോള്‍ ഹെന്റി 37 പന്തിലാണ് 39 റണ്‍സെടുത്തത്. ഇന്ത്യക്കായി ഉമേഷ് യാദവ്, കേദാര്‍ ജാദവ് എന്നിവര്‍ മൂന്നും ബുമ്‌റ, അമിത് മിശ്ര എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.
 കോഹ്‌ലിയാണ് കളിയിലെ കേമന്‍. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നില്‍. നാലാം ഏകദിനം ഈ മാസം 26നു റാഞ്ചിയില്‍ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  6 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago